ദുബൈ: ജനറൽ ഡയറക്ടറേറ്റ് ഒാഫ് റെസിഡൻസി ആൻറ് ഫോറിനേഴ്സ് അഫയേഴ്സ് ദുബൈ (ദുബൈ എമിഗ്രേഷൻ) റമദാൻ മാസത്തെ പ്രവൃത്തി സമയം ഞായർ മുതൽ വ്യാഴം വരെ രാവിലെ ഒമ്പതു മുതൽ വൈകീട്ട് അഞ്ചര വരെയായിരിക്കും.ജാഫിലിയ മുഖ്യ കേന്ദ്രത്തിലും അൽ മനാറ, അൽ തവാർ കേന്ദ്രങ്ങളിലും പുറത്തുള്ള കേന്ദ്രങ്ങളിലും ഇൗ സമയമാണ് സേവനം.
എന്നാൽ വിമാന താവള ടെർമിനൽ മൂന്നിലെ കേന്ദ്രം ആഴ്ചയിൽ ഏഴു ദിവസവും 24 മണിക്കൂറും പ്രവർത്തിക്കും. സേവന നിലവാരം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ട് ഉന്നതാധികാര സമിതി നൽകിയ നിർദേശ പ്രകാരമാണ് സമയ ക്രമീകരണമെന്ന് ഡയറക്ടർ ജനറൽ മേജർ ജനറൽ മുഹമ്മദ് അൽ മറി പറഞ്ഞു. സേവനങ്ങൾക്കായി 8005111 എന്ന ടോൾ ഫ്രീ നമ്പറിൽ 24 മണിക്കൂറും ബന്ധപ്പെടുവാനാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.