ശാഹിദയും ഭർത്താവ്​ അൻസാരിയും എക്​സ്​പോയിൽ

കണ്ടറിയേണ്ട മാസ്​മരിക ലോകം

ശാഹിദ അൻസാരി

ദുബൈ: 192 രാജ്യം സന്ദർശിക്കുന്നതിനെ കുറിച്ച്​ നമുക്ക്​ ചിന്തിക്കാൻ കഴിയുമോ. എന്നാൽ, 192 രാജ്യങ്ങളുടെ സംസ്​കാരം തൊട്ടറിയാനുള്ള അവസരമാണ്​ ദുബൈ എക്​സ്​പോ ഒരുക്കുന്നത്​. മൂന്ന് പവലിയനുകളുടെ കീഴിൽ ലോകം മുഴുവൻ നിവർന്നുനിൽക്കുമ്പോൾ ആരായാലും ഒന്നെത്തി നോക്കിപ്പോകും. വാക്കുകൾക്കും മേലെ കണ്ടറിയേണ്ട വിസ്മയമാണ്​ എക്​സ്​പോ. വർഷങ്ങളായി ആകാംക്ഷയോടെ കാത്തിരുന്ന എക്സ്പോ മഹമാരിയെയും മറികടന്ന്​ വർണവിസ്​മയത്തോടെ ദുബൈയിൽ എത്തിയപ്പോൾ ഞാനും കുടുംബസമേതം അവിടെയെത്തി. എക്​സ്​പോ തുടങ്ങുന്നതിന്​ മുേമ്പ വേദി സന്ദർശിക്കാൻ അവസരം ലഭിച്ചിരുന്നു. അതിൽനിന്ന്​ ഏറെ മാറിക്കഴിഞ്ഞിരിക്കുന്നു മഹാമേള. എല്ലാവരെയും സമൻമാരായി കാണുക എന്ന ദുബൈയുടെ ശീലം എക്​സ്​പോയിലും കാണാം. നിങ്ങൾ നടക്കാൻ കഴിയാത്തവരാണോ, ഒട്ടും വിഷമിക്കേണ്ട, ഓരോ സ്​റ്റേഷനിലും ബഗ്ഗീസ് റെഡിയാണ്. അതിൽകയറി ഇരുന്നാൽ മതി. അവർ നമ്മളെ ലോകം മുഴുവൻ ചുറ്റിക്കാണിച്ചുതരും. നടന്നുമടുക്കു​േമ്പാൾ ദാഹിക്കുന്നവർക്കായി ഓരോ ടാപ്പിലും തണുത്തവെള്ളമുണ്ടാകും. കാർ പാർക്ക് ചെയ്‌തുകഴിഞ്ഞാൽ ഫീഡർ ബസ് നമ്മളെ പ്രവേശനകവാടത്തിലെത്തിക്കും. പ്രവേശന ഗേറ്റിലും അധികം കാത്തുനിൽപി​െൻറ ആവശ്യമില്ല. എക്സ്പോ പ്രവേശന ടിക്കറ്റ് ഓൺലൈനിൽ രജിസ്​റ്റർ ചെയ്തതും വാക്‌സിൻ വിവരങ്ങളും ഫോണിൽ കാണിച്ചുകൊടുത്താൽ മതി. ഇതൊക്കെ നമ്മുടെ സുരക്ഷിതത്വത്തിന് വേണ്ടി മാത്രമാണ്. കയറു​േമ്പാൾതന്നെ ഏതെങ്കിലും സ്​റ്റോറിൽനിന്ന്​ എക്​സ്​പോ പാസ്​പോർട്ട്​ വാങ്ങുന്നത്​ നല്ലതാണ്​. 20 ദിർഹമാണ്​ നിരക്ക്​. ഓരോ പവലിയൻ സന്ദർശിക്കു​േമ്പാഴും ഈ പാസ്​പോർട്ടിൽ സീൽ ചെയ്​തുതരും. ജീവിതക്കാലം മുഴുവൻ സൂക്ഷിച്ചുവെക്കാൻ 192 രാജ്യങ്ങളുടെ സ്​റ്റാമ്പുകൾ പതിപ്പിക്കാമെന്ന വിശ്വാസത്തിൽ യെല്ലോ പാസ്പോർട്ട് വാങ്ങി. യു.എ.ഇ പവലിയൻ സന്ദർശനം കഴിഞ്ഞ്​ സ്​റ്റാമ്പ് പതിച്ചപ്പോൾ അതിയായ സന്തോഷം തോന്നി. യു.എ.ഇയിലെ രാഷ്​ട്രനേതാക്കളുടെയും മഹാൻമാരുടെയും ചിത്രങ്ങൾ തിളങ്ങുന്ന കണ്ണുമായി നമ്മെ നോക്കുന്നത് കാണാം. ഒറ്റക്ലിക്കിൽ എ​െൻറ ഫോട്ടോ ആസ്‌ട്രനോട്ട് െഫ്രയിമിൽ വന്നപ്പോൾ പോകാതെ പോയി സ്പെയ്സിലേക്ക്. ഒക്ടോബർ ഒമ്പത് യുഗാണ്ടയുടെ ദേശീയദിനമായതിനാൽ പൂവും മധുരവും നൽകിയാണ്​ യുഗാണ്ടൻ പവലിയനിൽ ഞങ്ങളെ സ്വീകരിച്ചത്. റഷ്യൻ പവലിയ​െൻറ രൂപം തന്നെ അനേകം സ്ട്രോ അടുക്കിപ്പെറുക്കി ഉണ്ടാക്കിയതുപോലെയാണ്​. വർണപ്രഭയിൽ ഇത്​ ശോഭിച്ചു നിൽക്കുന്നത് കാണാൻ എന്ത് ഭംഗിയാണെന്നോ. അനന്തമായ കഴിവി​െൻറ ഉറവിടമായാണ് റഷ്യൻ പവലിയൻ തോന്നിയത്. അവരുടെ കലാസാംസ്കാരിക സാങ്കേതികവിദ്യയുടെ വളർച്ച ആധുനിക റഷ്യയുടെ വികസനത്തിന് ഒരു വഴികാട്ടിയായിട്ടുണ്ട്. മെക്സികൻ പവലിയൻ നിറയെ മെക്സികൻ പൂക്കളും പൂമ്പാറ്റകളും നിറഞ്ഞുനിൽക്കുന്നു. പാട്ട്, ഡാൻസ്, ഫോട്ടോഗ്രഫി എന്നിവയിലുള്ള കഴിവ് ഒരു പണത്തൂക്കം മുന്നിൽതന്നെ. 12,365 അടികൾ വെച്ച് എക്​സ്‌പോയിൽ ആദ്യ ദിവസത്തിൽ പിന്നിട്ടത് 25 രാജ്യങ്ങളിലൂടെയുള്ള യാത്ര. ഓരോ രാജ്യത്തെയും കൗതുകത്തോടെ അറിയാൻ കഴിയും. മുക്കിലും മൂലയിലും ഇരിക്കുന്ന മാസ്‌കോട്ട് റോബോ എല്ലാവിധ മാർഗനിർദേശങ്ങളും നൽകുമ്പോൾ എക്സ്പോ തീം സോങ്ങി​െൻറ ട്യൂൺ ഇടക്കിടെ മുഴങ്ങും. 'ഇത് നമ്മുടെ സമയമാണെന്ന്' ഓർമപ്പെടുത്തുന്നതാണ്​ ഈ തീം സോങ്ങി​െൻറ ട്യൂൺ. കാതിനിമ്പമേകുന്ന പാട്ടി​െൻറ അകമ്പടിയോടെ കണ്ണിമചിമ്മാതെ നോക്കിനിൽക്കാൻ കഴിയുന്ന വെള്ളച്ചാട്ടവും നമ്മളെ മാസ്​മരിക ലോകത്തെത്തിക്കുന്നു. 

Tags:    
News Summary - Dubai Expo 2021: Fantastic World

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-19 04:46 GMT