ദുബൈ: ദുബൈ ഫിറ്റ്നസ് ചലഞ്ചിെൻറ അഞ്ചാമത് എഡിഷന് വെള്ളിയാഴ്ച തുടക്കമാകും. ദുബൈ റൺ, ദുബൈ റൈഡ് അടക്കം നിരവധി പരിപാടികൾ അരങ്ങേറുന്ന ചലഞ്ച് അടുത്ത മാസം 27നാണ് സമാപിക്കുക. നഗരവാസികൾക്കിടയിൽ ആരോഗ്യശീലം വളർത്തിയെടുക്കാൻ ലക്ഷ്യമിട്ടാണ് ദുബൈ സർക്കാർ ഫിറ്റ്നസ് ചലഞ്ച് ഒരുക്കിയിടുള്ളത്.
30 ദിവസം വിവിധ കായിക പ്രവർത്തനങ്ങളിൽ ഏർപെടുന്ന പദ്ധതിയാണ് ദുബൈ ഫിറ്റ്നസ് ചലഞ്ച്. ദുബൈ കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമിെൻറ രക്ഷാകർതൃത്വത്തിലാണ് പരിപാടി.
ഇൗ കാലയളവിൽ വിവിധ ഫിറ്റ്നസ്, ഹെല്‍ത്ത്, വെല്‍നസ് പ്രവര്‍ത്തനങ്ങള്‍ നഗരത്തിലുടനീളം സംഘടിപ്പിക്കും. കഴിഞ്ഞ വർഷങ്ങളിൽ ദുബൈ ഒന്നടങ്കം ഏറ്റെടുത്ത ചാലഞ്ചിൽ ഇത്തവണ കൂടുതൽ പേർ പങ്കെടുക്കുമെന്നാണ് കരുതപ്പെടുന്നത്. കൈറ്റ് ബീച്ച്, എക്സ്പോ 2020ദുബൈ, മുഷ്രിഫ് പാർക് എന്നിവിടങ്ങളിലായി മൂന്ന് ഫിറ്റ്നസ് വില്ലേജുകളും 14ഫിറ്റ്നസ് ഹബ്ബുകളും പരിപാടിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
എല്ലാ വാരാന്ത്യങ്ങളിലും പ്രധാന കായിക മത്സരങ്ങളും മികച്ച ഫിറ്റ്നസ് പ്രഫഷണലുകളുടെ സൗജന്യ ലൈവ്, വെർച്വൽ ക്ലാസുകളും ഉണ്ടായിരിക്കും. പങ്കെടുക്കാനാഗ്രഹിക്കുന്നവർ www.dubaifitnesschallenge.com എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.