ദുബൈ: നഗര പൈതൃകത്തിെൻറയും ആധുനിക മുന്നേറ്റത്തിെൻറയും കാഴ്ചകളിലേക്ക് കൈപിടിച്ചു കൊണ്ടുപോകുന്ന ദുബൈ ഫ്രെയിം തുറക്കാൻ ഇനി ദിവസങ്ങൾ മാത്രം. 16 കോടി ദിർഹം ചെലവിൽ നിർമിച്ച െഫ്രയിമിെൻറ അവസാന വട്ട മിനുക്കുപണികളും ഒരുക്കങ്ങളും കണ്ട് വിലയിരുത്തിയ ദുബൈ നഗരസഭ ഡയറക്ടർ ജനറൽ ഹുസൈൻ ലൂത്ത സ്വദേശി - വിദേശി സന്ദർശകരെ സ്വീകരിക്കാനുള്ള എല്ലാവിധ സജ്ജീകരണങ്ങളും പൂർത്തിയായതായി വ്യക്തമാക്കി.
ഒരേ സമയം നിശ്ചിത എണ്ണം സന്ദർശകർക്ക് മാത്രമേ പ്രവേശനം നൽകൂ. ഇതിനായി മുൻകൂട്ടി ബുക്ക് ചെയ്യുകയും വേണം.
ദുബൈ ഫ്രെയിം ആപ്പും വെബ്സൈറ്റും ഉടൻ ഒരുങ്ങും. മുതിർന്നവർക്ക് 50 ദിർഹവും കുട്ടികൾക്ക് 30 ദിർഹവുമാണ് പ്രവേശന നിരക്ക്. നിശ്ചയദാർഢ്യ വിഭാഗത്തിൽ നിന്നുള്ളവരും അവരുടെ രണ്ട് സഹയാത്രികരും, മൂന്നു വയസിൽ താെഴയുള്ള കുഞ്ഞുങ്ങൾ, 60 വയസിന് മുകളിൽ പ്രായമുള്ളവർ എന്നിവർക്ക് സൗജന്യ പ്രവേശനം നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.