ദുബൈ: കാലങ്ങളുടെ കാത്തിരിപ്പിനറുതി, യു.എ.ഇയിലെ ഏറ്റവും മികച്ച കാഴ്ച വിരുന്നാസ്വദിക്കാൻ പുതുവർഷത്തിൽ ദുബൈ ഫ്രെയിമിലേറാം. ഇൗ ചരിത്ര നഗരത്തിെൻറ പൈതൃകവും കുതിപ്പും ഒരു കണ്ണാടിപ്പാലത്തിെൻറ അപ്പുറവും ഇപ്പുറവും നിന്നാസ്വദിക്കാം. നഗരത്തിലെ താമസക്കാരുടെ പ്രിയപ്പെട്ട സംഗമകേന്ദ്രമായ സബീൽ പാർക്കിലാണ് 150 മീറ്റർ ഉയരത്തിലുള്ള രണ്ട് കണ്ണാടി തൂണുകളും അവക്ക് മധ്യത്തിലായി 93 മീറ്റർ നീളമുള്ള പാലവും ചേരുന്ന ഇൗ വിസ്മയം ഉയർത്തിയത്. 7,145 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള ഫ്രെയിം പൂർത്തിയാക്കാൻ 25 കോടി ദിർഹമാണ് ചെലവിട്ടത്. കാലത്തിലൂടെ കൈപിടിച്ചു നടത്തുന്ന അതി മനോഹരമായ മ്യൂസിയത്തിലൂടെ കടന്നു വേണം ഫ്രെയിമിനു മുകളിലേക്ക് പോകാൻ.
കടലിരമ്പവും കേമ്പാളങ്ങളും കാഴ്ചയും ശബ്ദവും മാത്രമല്ല, പഴമയുടെ സുഗന്ധം പോലും മനസിലെത്തിക്കുന്നു. പള്ളിക്കൂടത്തിനുള്ളിലിരുന്ന് പാഠങ്ങളോതുന്ന പെൺകുട്ടികളും ഒാർമകൾ തുന്നിച്ചേർക്കുന്ന തുന്നൽകാരനും സുഗന്ധ വ്യഞ്ജനങ്ങൾ നിറഞ്ഞ സൂക്കുമെല്ലാം ചേരുേമ്പാൾ കാലം ഒരുവേള ഖനീഭവിച്ചു നിൽക്കും. തയ്യൽ യന്ത്രത്തിെൻറ താളവും പാഠശാലയിൽ നിന്നുള്ള മുഴക്കങ്ങളും അതിന് അകമ്പടിയാവും. ഇന്നു കാണുന്ന നഗരവും നേട്ടങ്ങളുമെല്ലാം എവിടെ നിന്ന് എപ്രകാരം തുടങ്ങിയെന്ന് ഒാരോ സന്ദർശകരെയും ഒാർമപ്പെടുത്തുന്ന കാഴ്ചകൾ കടന്ന് വർത്തമാന കാലത്തിെൻറ മുകൾ തട്ടിലേക്ക്. ദുബൈയുടെ പ്രൗഢിയും വാസ്തുശിൽപ ചാരുതയും വിളിച്ചോതുന്ന ഫ്രെയിമിനു മുകളിലെത്തി തെക്കുഭാഗത്ത് നിന്നു നോക്കിയാൽ ആകാശം മുത്തമിടുന്ന കൂറ്റൻ ടവറുകളും ആധുനിക വാഹനങ്ങൾ കുതിച്ചു പായുന്ന ശൈഖ് സായിദ് റോഡും ഉൾക്കൊള്ളുന്ന പുതുയുഗ ദുബൈ കാണാം. വടക്കു ഭാഗത്ത് പള്ളി മിനാരങ്ങളും ദേര, ഉം ഹുറൈർ, കറാമ തുടങ്ങിയ പഴയ ദുബൈയുടെ ദൃശ്യങ്ങളും.
ഇവിടെ നിന്നുള്ള സെൽഫികളായിരിക്കും ഇനി ദുബൈ വാസികളുടെയും സന്ദർശകരുടെയും സോഷ്യൽ മീഡിയ പ്രൊഫലുകളിൽ നിറയുക. ചിത്രങ്ങളെടുക്കാനും ചിത്രമെഴുതാനും ആത്യാധുനിക സാേങ്കതിക വിദ്യയുടെ പിന്തുണയിൽ സൗകര്യങ്ങളുണ്ട് മുകൾ തട്ടിൽ. നാളെയുടെ ദുബൈ എങ്ങിനെയാവുമെന്ന സൂചനകൾ സമ്മാനിക്കുന്ന ഗ്യാലറിയാണ് മറ്റൊരു മാസ്റ്റർ പീസ്. മ്യൂസിയം ഗ്യാലറി സമ്മാനിച്ചത് ഗൃഹാതുരത്വമാണെങ്കിൽ ഗതാഗത മേഖലയിലും വൈദ്യശാസ്ത്ര രംഗത്തും മറ്റുമായി രാഷ്ട്രം നടത്താനിരിക്കുന്ന കുതിപ്പുകളെ കുറിച്ച് അഭിമാനവും ആവേശവും പകരുന്നതാണ് ഫ്യൂച്ചർ ഗാലറി. ഫ്രെയിം സന്ദർശനത്തിെൻറ സ്മാരകമായി വാങ്ങാവുന്ന കീച്ചെയിനുകളും വസ്ത്രങ്ങളും ഫ്രെയിമിെൻറ ചെറുരൂപങ്ങളുമെല്ലാം ഒരുക്കി വെച്ച സ്റ്റാളും കണ്ട് പുറത്തിറങ്ങാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.