കഴിഞ്ഞ മാസം സന്ദർശകർക്കായി തുറന്ന ദുബൈ ഗാർഡൻ ഗ്ലോ ആയിരക്കണക്കിന് പേരെ ഇതിനകം ആകർഷിച്ചുകഴിഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ തീം പാർക്കായ ഗാർഡൻ ഗ്ലോ, പുതിയ അതിശയങ്ങളും ആകർഷണങ്ങളുമായാണ് ഇത്തവണ ഏഴാം എഡിഷന് തുടക്കം കുറിച്ചത്. കഴിഞ്ഞ ആറ് സീസണുകളിലെ വൻ വിജയത്തിന് ശേഷമാണ് സന്ദർശകർക്കായി അൽഭുതക്കാഴ്ചകളുമായി ഇത്തവണ പ്രത്യക്ഷപ്പെട്ടത്.
'ഗ്ലോയിംഗ് സഫാരി' എന്നതാണ് ഇത്തവണത്തെ പാർക്ക് തീം. നിറങ്ങളിൽ മുങ്ങിയ പാർക്കിെൻറ ദൂരദൃശ്യം പോലും കുട്ടികളെയും കുടുംബങ്ങളെയും അതിവേഗം ആകർഷിക്കുന്നതാണ്. പുതുതായി നിർമിച്ച ജീവജാലങ്ങളുടെ മാതൃകകൾ ജീവൻ തുടിക്കുന്നതാണ്. സഫാരി ട്രക്കും മറ്റൊരു സുപ്രധാന ആകർഷണമാണ്. വർണാഭമായ പുഷ്പത്താഴ്വര, 10മില്യൻ ഊർജ സംരക്ഷണ ബൾബുകൾ ഉപയോഗിച്ചുള്ള തിളങ്ങുന്ന ബട്ടർഫ്ലൈ ട്രയൽ എന്നിയും അനുഭൂതി പകരുന്നതാണ്.
ഗ്ലോ പാർക്, നിയോൺ വണ്ടർലാൻഡ് എന്നിവ സന്ദർശകരെ വിനോദത്തിെൻറ പുതിയ അനുഭവങ്ങളിലേക്ക് ആനയിക്കും. പരിസ്ഥതി സൗഹൃദ മോഡലുകളും ഭംഗിയൊട്ടും ചോരാതെയാണ് രൂപകൽപന ചെയ്തിരിക്കുന്നത്. പ്രകൃതിയിലേക്ക് മടങ്ങുക എന്ന സന്ദേശവുമായി പുനരുപയോഗ വസ്തുക്കൾ ഉപയോഗിച്ച് നിർമിച്ച ആർട് പാർക് പരിസ്ഥിതി സംരക്ഷണത്തിെൻറ ആശയങ്ങൾ പങ്കുവെക്കുന്നു. കുപ്പികളും സി.ഡികളും ഉപയോഗിച്ച് നിർമിച്ച മൃഗങ്ങളുടെ ഇൻസ്റ്റലേഷനുകൾ കൗതുകം സമ്മാനിക്കുന്നതാണ്. വിശ്വൽ ആർടുകൾ ഉപയോഗപ്പെടുത്തി മനംമയക്കുന്ന ഒപ്റ്റിക്കൽ ഇല്യൂഷനുകളുടെ ഒരു ലോകം അവതരിപ്പിക്കുന്നുണ്ട് മാജിക് പാർക്.
ഹിപ്നോട്ടിക് ഒപ്റ്റിക്കൽ ഇഫക്റ്റുകൾ സൃഷ്ടിക്കാൻ ഈ അതുല്യമായ ആർട് ജ്യാമിതീയ രൂപങ്ങൾ ഉപയോഗിച്ചിട്ടുണ്ട്. നമ്മുടെ കണ്ണുകൾക്ക് കാണാൻ കഴിയുന്നതും മസ്തിഷ്കം മനസിലാക്കുന്നതും തമ്മിലെ മാന്ത്രിക ബന്ധത്തെ ഇത് അടയാളപ്പെടുത്തുന്നു. ഇവിടം എല്ലാവരുടെയും ഭാവനകളെ അതിശയിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്നതിനൊപ്പം, ഫോട്ടോക്ക് യോഗ്യമായ ഉള്ളടക്കം സമ്മാനിക്കുന്നുമുണ്ട്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആകർഷകമാണ് പാർക്കിലെ ദിനോസേഴ്സ് പാർക്.
ദിനോസറുകളുടെ ഉൽഭവം മുതൽ ട്രയാസിക്, ജുറാസിക്, ക്രിറ്റേഷ്യസ് എന്നീ മൂന്ന് കാലഘട്ടങ്ങളിലായി ചരിത്രത്തിനുമപ്പുറത്തെ കാഴ്ചകൾ പ്രദർശിപ്പിക്കുന്നു. ചലിക്കുകയും അലറുകയും ബചയ്യുന്ന സിംഹം, കടുവ, ചീറ്റ അടക്കമുള്ള ജീവികൾ കുട്ടികളെ അതിശയിപ്പിക്കുന്നതാണ്. പുതിയ വിനോദ സഞ്ചാര അനുഭവങ്ങൾക്ക് സൗകര്യമൊരുക്കുക എന്ന ദുബൈ മുനിസിപാലിറ്റിയുടെ പ്രതിബദ്ധതയുടെ ഭാഗമായാണ് 'ദുബൈ ഗാർഡൻ ഗ്ലോ' ഒരുക്കിയിട്ടുള്ളത്.
65ദിർഹമാണ് ടിക്കറ്റ് നിരക്ക്. ഗ്ലോ പാർക്, ദിനോസർ പാർക്, ആർട് പാർക് എന്നിവ സന്ദർശിക്കാൻ ഈ ടിക്കറ്റിലൂടെ സാധിക്കും. എന്നാൽ മാജിക് പാർകിൽ പ്രവേശിക്കാൻ 45ദിർഹത്തിെൻറ പ്രത്യേക പ്രവേശന ഫീസ് ഉണ്ട്. സബീൽ പാർക്കിലെ ഗേറ്റ് 6ൽ സ്ഥിതി ചെയ്യുന്ന ദുബൈ ഗാർഡൻ ഗ്ലോവ്, ശനി മുതൽ ബുധൻ വരെ വൈകീട്ട് 4മുതൽ രാത്രി 11വരെയും വ്യാഴം, വെള്ളി ദിവസങ്ങളിൽ വൈകീട്ട് നാലുമുതൽ പുലർച്ചെ 12വരെയുമാണ് പ്രദർശനം. കൂടുതൽ വിവരങ്ങൾക്ക് www.dubaigardenglow.com സന്ദർശിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.