ദുബൈ: ദുബൈ ഗ്ലോബ് സോക്കർ പുരസ്കാരജേതാക്കളെ ഇന്നറിയാം. ക്രിസ്റ്റ്യാനോ റൊണാൾഡോ, ലയണൽ മെസി അടക്കമുള്ള വമ്പൻമാരിൽ ആരെങ്കിലുമാകുമോ അടുത്ത ജേതാവെന്ന് ഫുട്ബാൾ ലോകം ഉറ്റുനോക്കുകയാണ്. തിങ്കളാഴ്ച രാത്രി ദുബൈ അർമാനി ഹോട്ടലിലാണ് അവാർഡ് പ്രഖ്യാപനം. പുരുഷവിഭാഗത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ, ലയണൽ മെസി, മുഹമ്മദ് സലാ, കെയ്ലൻ എംബാപ്പെ, റോബർട്ട് ലെവൻഡോവ്സ്കി, കരീം ബെൻസേമ എന്നിവരാണ് പട്ടികയിലുള്ളത്. വനിത വിഭാഗത്തിൽ ലൂസി ബ്രോൺസ്, അലക്സിയ പുട്ടെല്ലാസ്, ജെന്നിഫർ ഹെർമോസോ, സാമന്ത കെർ, ലീകെ മാർട്ടെൻസ്, അലക്സ് മോർഗൻ എന്നിവരെയാണ് നാമനിർദേശം ചെയ്തിരിക്കുന്നത്. ഗ്ലോബ് സോക്കർ അവാർഡിെൻറ വെബ്സൈറ്റിലൂടെ നടന്ന വോട്ടെടുപ്പിന് ശേഷം ഇൻറർനാഷനൽ ജൂറിയാണ് അന്തിമ വിജയിയെ തിരഞ്ഞെടുക്കുക. ഫൈനലിസ്റ്റുകൾ പങ്കെടുക്കുന്ന കോൺഫറൻസ് 28ന് എക്സ്പോയിലെ അൽ വസ്ൽ പ്ലാസയിൽ ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.