ദുബൈ: യു.എ.ഇയിൽ പുതുതായി ഇസ്ലാമിലേക്ക് കടന്നുവന്ന 25 പേർക്ക് സൗജന്യമായി ഉംറ തീർഥാടനത്തിന് അവസരമൊരുക്കി ദുബൈ. ഡിപ്പാർട്മെന്റ് ഓഫ് ഇസ്ലാമിക് അഫയേഴ്സ് ആൻഡ് ചാരിറ്റബിൾ ആക്ടിവിറ്റീസ് അതോറിറ്റിക്ക് കീഴിൽ മുഹമ്മദ് ബിൻ റാശിദ് സെന്റർ ഫോർ ഇസ്ലാമിക് കൾച്ചർ ആണ് പരിപാടി സംഘടിപ്പിച്ചത്.
ഒരാഴ്ച നീണ്ടു നിൽക്കുന്ന മക്ക, മദീന യാത്രക്കായി ഒക്ടോബർ 30ന് 25 അംഗ സംഘം ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് യാത്ര തിരിച്ചു. ഉംറ നിർവഹിച്ച ശേഷം നവംബർ നാലിന് സംഘം തിരിച്ചെത്തും.
ഇസ്ലാമിന്റെ തത്ത്വങ്ങൾ മനസ്സിലാക്കുന്നതിനും അത് പുണരുന്നതിനും പുതുതായി ഇസ്ലാമിലേക്ക് കടന്നുവന്നവർക്ക് മാർഗനിർദേശം നൽകുകയും പിന്തുണക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് പുതിയ സംരംഭത്തിന് തുടക്കമിട്ടത്. ഇസ്ലാമിക അഫയേഴ്സ് സെക്ടർ എക്സിക്യൂട്ടിവ് ഡയറക്ടർ ഡോ. ഉമർ മുഹമ്മദ് അൽ ഖാത്തിബ്, മുഹമ്മദ് ബിൻ റാശിദ് സെന്റർ ഫോർ ഇസ്ലാമിക് കൾച്ചർ ഡയറക്ടർ ഹിന്ദ് ലൂത്ത് എന്നിവർ ഉംറ തീർഥാടകരെ യാത്രയാക്കാൻ വിമാനത്താവളത്തിൽ എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.