പെരുന്നാൾ ആഘോഷിക്കാൻ ഓഫറുമായി ദുബൈ ഐ.എം.ജി വേൾഡ്​

ദുബൈ: പെരുന്നാൾ ആഘോഷിക്കുന്നവർക്ക്​ ഓഫറുമായി ദുബൈ ഐ.എം.ജി വേൾഡ്​. യു.എ.ഇയിലെ താമസക്കാർക്ക്​ 225 ദിർഹമിനാണ്​ ഐ.എം.ജിയിലെ റൈഡുകൾ ആസ്വദിക്കാൻ അവസരമൊരുക്കുന്നത്​. 299 ദിർഹമിൽ നിന്നാണ്​ 225 ദിർഹമായി കുറച്ചത്​. മെയ്​ 12 മുതൽ 15 വരെയാണ്​ ഓഫർ ആനുകൂല്യം.


ഉച്ചക്ക്​ 12 മുതൽ രാത്രി പത്ത്​ വരെ പ്രവർത്തിക്കും. വാർഷിക അറ്റകുറ്റപ്പണികൾക്ക്​ ശേഷം മെയ്​ ഏഴിനാണ്​ പാർക്ക്​ തുറന്നത്​.ഈദിനോടനുബന്ധിച്ച്​ കാരക്​ടർ പരേഡ്​, കാരക്​ടർ മീറ്റ്​ ആൻഡ്​ ഗ്രീറ്റ്​, പാർക്​ ഡാൻസ്​, അറബിക്​ ​േഗ്ലാബ്​ പെർഫോർമർ, ആഫ്രിക്കൻ ഡ്രമ്മേഴ്​സ്​ ആൻഡ്​ അ​ക്രോബാറ്റ്​സ്​, സ്​ട്രീറ്റ്​ പെർഫോമേഴ്​സ്​, മാജിക്​ ഷോസ് തുടങ്ങിയവയെല്ലാം അരങ്ങേറും. കോവിഡ്​ മുൻകരുതൽ നിർദേശങ്ങൾ പാലിച്ചാണ്​ ഐ.എം.ജിയിൽ റൈഡുകൾ ഒരുക്കിയിരിക്കുന്നത്​.


എല്ലാ ദിവസവും പാർക്ക്​ തുറക്കുന്നതിന്​ മുൻപ്​ പൂർണമായും അണുനശീകരണം നടത്തുന്നുണ്ട്​. ഇതിന്​ പുറമെ ഓരോ മണിക്കൂറിലും ശുചീകരണവും അണുനശീകരണവും നടത്തുന്നു. കുടുംബ സമേതം സുരക്ഷിതമായി പെരുന്നാൾ ആഘോഷിക്കാനുള്ള അവസരം കൂടിയാണിതെന്ന്​ മാനേജ്​മെൻറ്​ അറിയിച്ചു​. കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റുകൾ ബുക്ക്​ ചെയ്യുന്നതിനും www.IMGworlds.com എന്ന വെബ്​സൈറ്റ്​ സന്ദർശിക്കാം.

Tags:    
News Summary - Eid Offer,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.