ദുബൈ: യു.എ.ഇ അമ്പതാം ദേശീയ ദിനത്തോടനുബന്ധിച്ച് കെ.എം.സി.സി സംസ്ഥാന കമ്മിറ്റി ബാഡ്മിൻറൺ ടൂർണമെൻറ് സംഘടിപ്പിച്ചു. സംസ്ഥാന ആക്ടിങ് പ്രസിഡൻറ് ഹുസൈനാർ ഹാജി എടച്ചാക്കൈ ഉദ്ഘാടനം ചെയ്തു. തൃശൂർ ജില്ല ലീഗ് ജന സെക്രട്ടറി പി.എം അമീർ, കെ.എം.സി.സി സംസ്ഥാന ജന. സെക്രട്ടറി മുസ്തഫ തിരൂർ, ട്രഷറർ പി.കെ. ഇസ്മായിൽ എന്നിവർ കളിക്കാരെ പരിചയപ്പെട്ടു. മത്സരത്തിൽ മലപ്പുറം, തൃശൂർ, പാലക്കാട് ജില്ലകൾ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. ചെയർമാൻ എൻ.കെ. ഇബ്രാഹിം അധ്യക്ഷത വഹിച്ചു. ജന. കൺവീനർ കെ.പി. മുഹമ്മദ് സ്വാഗതവും മുഹമ്മദ് ഖനി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.