ദുബൈ: ശനിയാഴ്ച പുലർച്ചെ ദുബൈ മറീനയിലെ റെസിഡൻഷ്യൽ ടവറിൽ തീപിടിത്തം. പുലർച്ചെ നാലുമണിയോടെ മറീന ഡയമണ്ട് ടവർ-2ലാണ് സംഭവം. അൽ മറസ സ്റ്റേഷനിൽനിന്ന് അഗ്നിശമന സേനാംഗങ്ങളെത്തി തീ നിയന്ത്രണവിധേയമാക്കി. സംഭവത്തിൽ ആർക്കും പരിക്കില്ലെന്ന് ദുബൈ സിവിൽ ഡിഫൻസ് വിഭാഗം അറിയിച്ചു. അപകടമുണ്ടായ ഉടൻ കെട്ടിടത്തിലെ മുഴുവൻ താമസക്കാരെയും ഒഴിപ്പിച്ചു.
കെട്ടിടത്തിെൻറ 11ാം നിലയിലെ തീപിടിത്തം ഒമ്പത് മുതൽ 15 വരെ നിലകളിലേക്ക് വ്യാപിച്ചു. മറ്റു സ്റ്റേഷനുകളിൽനിന്ന് അഗ്നിശമനസേനാംഗങ്ങൾ രക്ഷാപ്രവർത്തനത്തിന് എത്തി. രാവിലെ 5.24ഓടെ തീ നിയന്ത്രണവിധേയമായി. അപകടകാരണം തേടി പരിശോധന ആരംഭിച്ചു. ദുബൈ പൊലീസിെൻറ ദുരന്തനിവാരണ കേന്ദ്രവുമായി സഹകരിച്ച് അപകടമുണ്ടായ അപാർട്ട്മെൻറുകളിലെ താമസക്കാർക്ക് താൽക്കാലിക സൗകര്യം ഒരുക്കിനൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.