ദുബൈ: ഇന്നലെ എട്ടു വയസ്സ് പൂർത്തിയാക്കിയ ദുബൈ മെട്രോയിൽ സഞ്ചരിച്ചവരുടെ എണ്ണം നൂറുകോടി. 2009 സെപ്റ്റംബർ ഒമ്പതിന് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ഗതാഗതത്തിന് പച്ചക്കൊടി വീശീയ ദുബൈ മെട്രോയുടെ ചുകപ്പ്, പച്ച പാതകളിലായി സഞ്ചരിച്ചവരുടെ എണ്ണം നൂറുകോടി തൊട്ടത് ഇക്കഴിഞ്ഞ ആഗസ്റ്റ് ഒടുവിലാണ്. െമട്രോ യാത്രയുടെ എട്ടാം വാർഷിക ദിനമായ ശനിയാഴ്ചയാണ് ആർ.ടി.എ ഇൗ കണക്ക് പുറത്തുവിട്ടത്. ചുകപ്പ് പാതയിൽ 68.90 േകാടിയും പച്ച പാതയിൽ 33.90 കോടിയും പേരാണ് യാത്ര ചെയ്തത്.
ശൈഖ് മുഹമ്മദിെൻറ ദീർഘവീക്ഷണത്തിൽ വിഭാവനം ചെയ്യപ്പെട്ട ദുബൈ െമട്രോ ഇന്ന് ദുബൈയുടെ ഗതാഗത സംവിധാനത്തിലെ നെട്ടല്ലായാണ് വിലയിരുത്തപ്പെടുന്നത്.
ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, ദുബൈ ഉപഭരണാധികാരി ശൈഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം എന്നിവരും ദുബൈ മെട്രോയുടെ നിർമാണത്തിലും പ്രവർത്തനത്തിലും ഏെറ താൽപര്യം കാട്ടിയതായി ആർ.ടി.എ ചെയർമാൻ മത്താർ അൽ തായിർ പറഞ്ഞു.
75 കി.മീറ്റർ ദൈർഘ്യമുള്ള ദുബൈ മെട്രോ ഡ്രൈവറില്ലാതെ സഞ്ചരിക്കുന്ന ലോകത്തെ ഏറ്റവും ദൈർഘ്യമേറിയ മെട്രോ സംവിധാനമാണ്. 25,000 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള യൂണിയൻ സ്റ്റേഷൻ ലോകത്തെ ഏറ്റവും വലിയ ഭൂഗർഭ സ്റ്റേഷനാണ്. ബുർജുമാൻ സ്റ്റേഷൻ േലാകത്തെ ഏറ്റവും മനോഹര സ്റ്റേഷനുകളിൽ ഒന്നായും പരിഗണിക്കപ്പെടുന്നു.
ദുബൈ െമട്രോ നീവകരിച്ച് കൂടുതൽ പേരെ ആകർഷിച്ച് 2030ഒാടെ പൊതുഗതാഗത സംവിധാനത്തെ ആശ്രയിക്കുന്നവരുടെ എണ്ണം 30 ശതമാനമായി വർധിപ്പിക്കാനുള്ള ശ്രമത്തിലാണ് ആർ.ടി.എ. 2016ൽ ഇത് 16 ശതമാനമാണ്.ടാക്സികൾ കൂടി കണക്കിലെടുത്താൽ ഇത് 24ശതമാനം വരും.
എട്ടുവർഷത്തിൽ ചുകപ്പ് പാതയിൽ ഏറ്റവും കൂടുതൽ യാത്രക്കാരെത്തിയ സ്റ്റേഷനുകൾ യൂണിയൻ (4.78 കോടി), ദേര സിറ്റി സെൻർ (4.68 കോടി), ബുർജുമാൻ (4.67 കോടി) എന്നിവയാണ്. 2011 സെപ്റ്റംബർ ഒമ്പതിന് ഉദ്ഘാടനം ചെയ്യപ്പെട്ട പച്ച പാതയിൽ ഏറ്റവും തിരക്കേറിയ സ്റ്റേഷൻ അൽ ഫഹീദിയാണ് (3.79 കോടി). തൊട്ടുപിന്നിൽ ബനിയാസ് (3.35 കോടി), അൽ ഗുബൈബ (2.60 കോടി), ഉൗദ് മേത്ത (2.40 കോടി) എന്നീ സ്റ്റേഷനുകളാണ്.
ദുബൈ മെട്രോ^നാഴികക്കല്ലുകൾ
ജൂലൈ 2005: മെട്രോയുടെ രുപകൽപ്പന അംഗീകരിച്ച് നിർമാണ കരാർ നൽകി
മാർച്ച് 21,2006 :ജുമൈറ സിറ്റിയിൽ നടന്ന ചടങ്ങിൽ യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം നിർമാണ പ്രവർത്തനം ഉദ്ഘാടനം ചെയ്തു.
ജൂലൈ 29,2006: ആദ്യത്തെ കോൺക്രീറ്റ് തൂണിെൻറ പണി തുടങ്ങി
ജനുവരി 10,2007: യൂണിയൻ സ്റ്റേഷനും ബുർജുമാനുമിടയിലുള്ള ഭൂഗർഭ പാതക്കുള്ള ഡ്രില്ലിങ്ങ് തുടങ്ങി
മാർച്ച് ഏഴ്, 2008: ആദ്യത്തെ 10 കോച്ചുകൾ ജബൽ അലി തുറമുഖത്തെത്തി.
സെപ്റ്റംബർ 20,2008: ചുകപ്പ് പാതയിൽ പരീക്ഷണ ഒാട്ടം
സെപ്റ്റംബർ ഒമ്പത്, 2009: മെേട്രാ സർവീസ് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ഒൗപചാരികമായി ഉദ്ഘാടനം ചെയ്തു.
ഒക്ടോബർ 13,2010: പച്ച പാതയുടെ സാേങ്കതിക പ്രവർത്തനം തുടങ്ങുന്നു
സെപ്റ്റംബർ ഒമ്പത്, 2011: പച്ച പാതയിൽ മെേട്രാ സർവീസ് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ഒൗപചാരികമായി ഉദ്ഘാടനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.