ദുബൈ: എക്സ്പോ 2020 വേദിയിലേക്ക് ദുബൈ മെട്രോ നീട്ടുന്നതിനുള്ള നിർമാണ പ്രവർത്തനങ്ങൾ ഉൗർജിതമായി. ഭൂമിക്കടിയിലൂടെയും പുതിയ മെട്രോ ലൈൻ കടന്നുപോകുന്നുണ്ട്. യു.എ.ഇ. വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ചൊവ്വാഴ്ച ഡിസ്ക്കവറി ഗാർഡനിൽ ഡ്രില്ലിംഗ് യന്ത്രം സ്വിേച്ചാൺ ചെയ്ത് തുരങ്ക നിർമാണ ജോലികൾക്ക് തുടക്കം കുറിച്ചു. മെട്രോ കോച്ചുകളുടെ പുതിയ ഡിസൈനും അദ്ദേഹം പരിശോധിച്ചു. ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. ദുബൈ റോഡ്സ് ആൻറ് ട്രാൻസ്പോർട്ട് അതോറിറ്റി ഡയറക്ടർ ജനറലും ചെയർമാനുമായ മത്താർ അൽ തായർ പദ്ധതിയുടെ പുരോഗതി വിശദീകരിച്ചു.
3.2 കിലോമീറ്റർ ദൈർഘ്യമുള്ള തുരങ്കമാണ് ഇപ്പോൾ നിർമിക്കുന്നത്. നഖീൽ ഹാർബർ, ടവർ സ്റ്റേഷൻ എന്നിവിടങ്ങളിൽ നിന്ന് നിലവിലുള്ള റെഡ്ലൈൻ മെട്രോ 15 കിലോമീറ്ററോളം നീട്ടിയാണ് എക്സ്പോ 2020വേദിയിൽ എത്തിക്കുക. ഇതിൽ 11.8 കിലോമീറ്റർ ദൂരം പാലങ്ങൾ സ്ഥാപിച്ച് നിർമ്മിക്കും. എക്സ്പോ വേദിയിലെ സ്റ്റേഷനും ഇങ്ങോേട്ടക്ക് ട്രെയിൻ തിരിച്ചുവിടുന്ന ഇൻറർചേഞ്ച് സ്റ്റേഷനുമടക്കം ഏഴ് പുതിയ സ്റ്റേഷനുകളും ഇൗ പാതയിൽ ഉണ്ടാകും. ഇവയിൽ രണ്ടെണ്ണം ഭൂമിക്കടിയിൽ സ്ഥാപിക്കും. ഡിസ്ക്കവറി ഗാർഡൻസ്, ഗ്രീൻ കമ്മ്യൂണിറ്റി, ദുബൈ ഇൻവെസ്റ്റ് പാർക്ക് എന്നിവിടങ്ങളിലൂടെയാണ് മെട്രോ കടന്നുപോകുന്നത്. ഗ്രീൻ കമ്മ്യൂണിറ്റിയിലെത്തും മുമ്പ് ജനവാസ മേഖലക്ക് അടിയിലൂടെ 12.5 മീറ്റർ മുതൽ 36 മീറ്റർ വരെ ആഴത്തിലാണ് തുരങ്കം നിർമിക്കുന്നത്. അത്യാധുനിക ഉപകരണങ്ങൾ ഉപയോഗിച്ചാണ് മെട്രോ ലൈനിനായുള്ള തുരങ്കം നിർമിക്കുന്നത്. 103 മീറ്റർ നീളമുള്ള ഹൈഡ്രോളിക് തുരക്കൽ യന്ത്രത്തിന് അൽ വുഗിഷ എക്സ്പോ 2020 എന്നാണ് പേരിട്ടിരിക്കുന്നത്.
കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് മെട്രോ നീട്ടാനുള്ള ജോലികൾ തുടങ്ങിയത്. പൈലിംഗ് ജോലികൾ 2016 നവംബർ ഒന്നിന് തുടങ്ങി. അടുത്ത വർഷം ഡിസംബറിൽ തുരങ്കം പൂർത്തിയാകും. 2018 ജൂലൈയിൽ കോച്ചുകളും മറ്റും എത്തും. പാത നിർമാണം 2019 ജൂലൈയിൽ പൂർത്തിയാവും. 2020 ഫെബ്രുവരിയിൽ ട്രയൽ റൺ തുടങ്ങും. വിപുലീകരണത്തിെൻറ ഭാഗമായി 50 പുതിയ ട്രെയിനുകളാണ് ദുബൈ മെട്രോയുടെ ഭാഗമാകുന്നത്. ഫ്രാൻസിൽ നിർമ്മിക്കുന്ന ഇവയിൽ 15 എണ്ണം റൂട്ട് 2020 ലും ബാക്കി പഴയ റൂട്ടിലും ഒാടും.
പുതിയ ട്രെയിനുകളിൽ അവസാന കോച്ച് സ്ത്രീകൾക്കും കുട്ടികൾക്കും മാത്രമായിരിക്കും. ആദ്യത്തേത് ഗോൾഡ് ക്ലാസും ആയിരിക്കും. ഉള്ളിൽ സീറ്റുകൾ ഘടിപ്പിച്ചിരിക്കുന്നതിലും വ്യത്യാസമുണ്ടാവും. കൈപ്പിടികൾ, ലൈറ്റുകൾ, ഡിജിറ്റൽ അടയാളങ്ങളുടെ സ്ഥാനം എന്നിവക്കും മാറ്റം വരും. മെട്രോ റൂട്ടും സ്റ്റേഷനും വ്യക്തമാക്കാൻ ഡൈനാമിക് മാപ്പുകളും സ്ഥാനം പിടിക്കും. നിന്ന് യാത്ര ചെയ്യുന്നവരുടെ പെട്ടികളും മറ്റും സൂക്ഷിക്കാനുള്ള സ്ഥലവും പുതിയ രീതിയിലായിരിക്കും തയാറാക്കുക. നിശ്ചയദാർഢ്യ വിഭാഗത്തിൽ പെടുന്നവർക്ക് സാധാരണക്കാരെപ്പോലെ കയറാനും ഇറങ്ങാനും സാധിക്കുന്ന വിധമാണ് കോച്ചിെൻറ ക്രമീകരണം. എന്നാൽ പുറമെയുള്ള രൂപത്തിലും നിറത്തിലും മാറ്റമുണ്ടാവില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.