ദുബൈ: കഴിഞ്ഞ വർഷം ദുബൈയിലെ പൊതുഗതാഗത സംവിധാനം ഉപയോഗിച്ച് യാത്ര ചെയ്തത് 594 ദശ ലക്ഷം പേർ. ദിവസം 1.63 ദശലക്ഷം യാത്രക്കാർ സഞ്ചരിക്കുന്നുണ്ടെന്നാണ് കണക്ക്. ഇതിൽ 60 ശതമാ നവും ആശ്രയിക്കുന്നത് മെട്രോയെയും ബസിനെയുമാണെന്ന് റോഡ് ആൻഡ് ട്രാൻസ്പോർട് ട് അതോറിറ്റി ഡയറക്ടർ ജനറലും എക്സിക്യൂട്ടിവ് ഡയറക്ടർ ബോർഡ് ചെയർമാനുമായ മത്താർ മുഹമ്മദ് അൽ തായർ അറിയിച്ചു. കഴിഞ്ഞ വർഷത്തേക്കാൾ 50 ലക്ഷം യാത്രക്കാർ കൂടുതലുണ്ട്.
202.98 ദശലക്ഷം യാത്രക്കാരുമായി മെട്രോയാണ് ഒന്നാംസ്ഥാനത്ത്. 179.86 ദശലക്ഷം യാത്രക്കാരുമായി റോഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ ടാക്സി രണ്ടാം സ്ഥാനത്തുണ്ട്. ബസിനെ ആശ്രയിച്ചത് 157.1 ദശലക്ഷം പേരാണ്. 33.24 ദശലക്ഷം പേർ ഒാൺലൈൻ ടാക്സികളും 14.36 ദശലക്ഷം യാത്രക്കാർ ജലഗാതഗത സംവിധാനവും ഉപയോഗിച്ചു. 6.5 ദശലക്ഷം പേർ ആശ്രയിച്ച ട്രാമാണ് ഏറ്റവും പിന്നിൽ.
മെട്രോയിൽ ഏറ്റവൂം കൂടുതൽ കൊയ്ത്ത് നടത്തിയത് ബുർജ്മാൻ സ്റ്റേഷനാണ്. ഇവിടെനിന്ന് മാത്രം 12.76 ദശലക്ഷം പേർ യാത്ര ചെയ്തു. യൂനിയൻ സ്റ്റേഷൻ 10.6 ദശലക്ഷവും അൽ റിഗ്ഗ 9.64 ദശലക്ഷം യാത്രക്കാരും ഉപയോഗിച്ചു. വിനോദ സഞ്ചാരികൾ ഏറെയെത്തുന്ന ബുർജ് ഖലീഫ സ്റ്റേഷനിൽ 7.89 ദശലക്ഷം യാത്രക്കാരാണ് വന്നുപോയത്. ഗ്രീൻ ലൈനിൽ 7.83 ദശലക്ഷം യാത്രക്കാരുമായി അൽ ഫഹ്ദി സ്റ്റേഷനാണ് ഒന്നാമത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.