ബുർജ്​ ഖലീഫയിൽ കയറാൻ  65 ദിർഹം മാത്രം

ദുബൈ: ലോ​കത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ്​ ഖലീഫക്ക്​ മുകളിൽ 65 ദിർഹം മാത്രം നൽകി കയറാൻ അവസരം. ബുർജ്​ ഖലീഫ ഉടമകളായ ഇമാർ പ്രോപ്പർട്ടീസും  ദുബൈ ഗതാഗത വകുപ്പായ ആർ.ടി.എയും ചേർന്നാണ്​ ദാന വർഷത്തി​​​െൻറ ഭാഗമായി സാധാരണക്കാർക്കും ലോകത്തിന്​ മുകളിലെത്താൻ അവസരമൊരുക്കുന്നത്​. 

 124,125 നിലകളിലുള്ള അറ്റ്​ ദ ടോപ്​ സന്ദർശിക്കാൻ സാധാരണ 125 ദിർഹമാണ്​ ടിക്കറ്റ്​ നിരക്ക്​. ഇതാണ്​ ദുബൈ ​െ​മ​േ​​​ട്രാ യാ​ത്രക്കാർക്ക്​ 65 ദിർഹത്തിന്​ നൽകുന്നതെന്ന്​ ഒൗദ്യോഗിക പത്രക്കുറിപ്പിൽ അറിയിച്ചു. 47 മെ​േ​​ട്രാ സ്​റ്റേഷനുകളിലും  ഇതി​​​െൻറ ഡിസ്​കൗണ്ട്​ വൗച്ചർ ലഭിക്കും. ഇത്​ ദുബൈ മാളിലെ താഴെ നിലയിൽ പ്രവർത്തിക്കുന്ന അറ്റ്​ ദ​ ടോപ്​ ടിക്കറ്റ്​ കൗണ്ടറിൽ കാണിക്കണം. എമി​േററ്റസ്​ ​െഎഡിയും കൈയിൽ കരുതണം.

ജൂലൈ, ആഗസ്​ത്​ മാസങ്ങളിൽ നടക്കുന്ന കാമ്പയിനിൽ രാവിലെ ഒമ്പത്​ മുതൽ ഉച്ച ഒരു മണിവരെയാണ്​ പ്രവേശനം ലഭിക്കുക. ദുബൈ നഗരത്തി​​​െൻറ മനോഹരമായ ആകാശക്കാഴ്​ചയാണ്​ അറ്റ്​ ദ​ ടോപിലെ നിരീക്ഷണ ഡക്കിൽ നിന്ന്​ കാണാനാവുക. 124ാം നിലയിൽ അത്യാധുനിക ദൂരദർശിനിയുമുണ്ട്​. ലോകത്തെ ഏറ്റവും ഉയരം കൂടിയ നിരീക്ഷണത്തറയായ 148ാം നിലയിലെ ബുർജ്​ ഖലീഫ സ്​കൈയിൽ എത്തണമെങ്കിൽ വേറെ ടിക്കറ്റെടുക്കണം. 1821 അടിയാണ്​ ഇതി​​​െൻറ ഉയരം.

Tags:    
News Summary - Dubai Metro users discount Burj Khalifa-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-19 04:46 GMT