ദുബൈ: യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ദുബൈ മെട്രോ ട്രിപ്പുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നു. തിരക്കേറുന്ന സമയങ്ങളില്‍ ചില സ്റ്റേഷനുകള്‍ക്കിടയില്‍ മാത്രം ചെറിയ ട്രിപ്പുകള്‍ ആരംഭിക്കാനും റോഡ്സ് ആന്‍റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍.ടി.എ) തീരുമാനിച്ചു. ചുകപ്പ്, പച്ച പാതകളില്‍ സര്‍വീസുകളുടെ എണ്ണം ഞായറാഴ്ച മുതലാണ് കൂട്ടുന്നത്. തിരക്കേറെയുള്ള രാവിലെയാണ് പുതിയ സര്‍വീസുകള്‍ കൂടുതലും.
ആഴ്ചയില്‍ 276 പുതിയ ട്രിപ്പുകള്‍ ഏര്‍പ്പെടുത്താനാണ് തീരുമാനം. റെഡ് ലൈനില്‍ 154 ഉം ഗ്രീന്‍ ലൈനില്‍ 122 ഉം പുതിയ ട്രിപ്പുണ്ടാകും. ഇതിന് പുറമെ അതിരാവിലെയുള്ള തിരക്ക് നേരിടാന്‍ ശനി മുതല്‍ വ്യാഴം വരെ ചുകപ്പ് പാതയില്‍ രാവിലെ മൂന്ന് ഹ്രസ്വ ട്രിപ്പുകളുണ്ടാകും. രാവിലെ 6.07 ന് ദുബൈ ഇന്‍റര്‍നെറ്റ് സിറ്റി മുതില്‍ റാശിദിയ്യയിലേക്കാണ് ആദ്യ ഹ്രസ്വ ട്രിപ്പ്. 6.55ന് റാശിദിയ്യയിലത്തെും രാവിലെ 6.27 ന് ജാഫിലിയ സ്റ്റേഷനില്‍ നിന്ന് റാശിദയ്യയിലേക്കാണ് രണ്ടാമത്തേത്. 6.50ന് ലക്ഷ്യത്തിലത്തെും. എതിര്‍ദിശയില്‍ ബുര്‍ജുമാന്‍ സ്റ്റേഷനില്‍ നിന്ന് ജബല്‍അലി യു.എ.ഇ എക്സ്ചേഞ്ചിലേക്ക് രാവിലെ 6.02 ന് മറ്റൊരു ഹ്രസ്വ ട്രിപ്പുണ്ടാകും.
6.52ന് ജബല്‍ അലിയിലത്തെും. വെള്ളിയാഴ്ചകളില്‍ വിവിധ സ്റ്റേഷനുകള്‍ക്കിടയില്‍ ഇത്തരം അഞ്ച് ഹ്രസ്വ ട്രിപ്പുകളും ചുകപ്പ് പാതയിലുണ്ടാകും. റാശിദിയ ദിശയിലേക്ക് ദുബൈ ഇന്‍റര്‍നെറ്റ് സിറ്റിയില്‍ നിന്നും ബിസിനസ് ബേ സ്റ്റേഷനില്‍ നിന്നും ബുര്‍ജുമാന്‍ എന്നിവിടങ്ങളില്‍ നിന്നായി മൂന്ന് സര്‍വീസുണ്ടാകും. ഇത് യഥാക്രമം രാവിലെ 10.14, 10.23, 10.31എന്നീ സമയങ്ങളിലാണ് പുറപ്പെടുക. എതിര്‍ദിശയില്‍ ദേരസിറ്റി സെന്‍ററില്‍ നിന്ന് രാവിലെ 10.05നും ജാഫലിയ സ്റ്റേഷനില്‍ നിന്ന് 10.06നും യു.എ.ഇ എക്സ്ചേഞ്ച് സ്റ്റേഷനിലേക്ക് രണ്ട് ഹ്രസ്വട്രിപ്പ് സര്‍വീസുണ്ടാകുമെന്നും ആര്‍.ടി.എ അറിയിച്ചു.
ശനിയാഴ്ചകളില്‍ ചുകപ്പ് പാതയില്‍ മൂന്നു അധിക സര്‍വീസുകളാണ് ഉണ്ടാവുക. റാശിദിയ്യയിലേക്കുള്ള ആദ്യത്തേത് രാവിലെ 6.03ന് ദുബൈ ഇന്‍റര്‍നെറ്റ് സിറ്റ് സ്റ്റേഷനില്‍ നിന്ന് രണ്ടാമത്തേത് അല്‍ ജാഫിലിയ്യയില്‍ നിന്ന് രാവിലെ 6.21നും പുറപ്പെടും.
മൂന്നാമത്തേത് ബുര്‍ജ്മാന്‍ സ്റ്റേഷനില്‍ നിന്ന് രാവിലെ 6.02ന് പുറപ്പെട്ട് 6.52ന് ജബല്‍അലി സ്റ്റേഷനിലത്തെും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.