ബ​ലി പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച്​ ദു​ബൈ പൊ​ലീ​സ്​ സം​ഘ​ടി​പ്പി​ച്ച ക്രി​ക്ക​റ്റ്​ ടൂ​ർ​ണ​മെ​ന്‍റി​ൽ

പ​​ങ്കെ​ടു​ത്ത​വ​ർ

തൊ​ഴി​ലാ​ളി​ക​ൾ​ക്കൊ​പ്പം പെ​രു​ന്നാ​ൾ ആ​ഘോ​ഷി​ച്ച്​ ദു​ബൈ പൊ​ലീ​സ്​

ദു​ബൈ: ലേ​ബ​ർ ക്യാ​മ്പി​ൽ തൊ​ഴി​ലാ​ളി​ക​ൾ​ക്കൊ​പ്പം പെ​രു​ന്നാ​ൾ ആ​ഘോ​ഷി​ച്ച്​ ദു​ബൈ പൊ​ലീ​സ്. ജ​ബ​ൽ അ​ലി​യി​ലെ നു​സു​ൽ ലേ​ബ​ർ ക്യാ​മ്പി​ൽ ന​ട​ന്ന ആ​ഘോ​ഷ പ​രി​പാ​ടി​ക​ളി​ൽ 6,000 തൊ​ഴി​ലാ​ളി​ക​ൾ പ​​​ങ്കെ​ടു​ത്തു.

ജ​ബ​ൽ അ​ലി പൊ​ലീ​സ്​ സ്​​റ്റേ​ഷ​ൻ, പോ​സി​റ്റി​വ്​ സ്പി​രി​റ്റ്​ കൗ​ൺ​സി​ൽ, പൊ​ലീ​സ്​ സ്​​റ്റേ​ഷ​ൻ ഡ​യ​റ​ക്ട​ർ​മാ​രു​ടെ കൗ​ൺ​സി​ൽ, ഇ​വ​ന്‍റ്​ സെ​ക്യൂ​രി​റ്റി ക​മ്മി​റ്റി എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ്​ ലേ​ബ​ർ ക്യാ​മ്പി​ൽ ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ച​ത്.

ക്രി​ക്ക​റ്റ്​ ടൂ​ർ​ണ​മെ​ന്‍റ്, വ​ടം​വ​ലി മ​ത്സ​രം എ​ന്നി​വ​ക്കൊ​പ്പം ട്രാ​ഫി​ക്​ നി​യ​മ​ങ്ങ​ളെ​ക്കു​റി​ച്ചും അ​ടി​യ​ന്ത​ര ഘ​ട്ട​ങ്ങ​ളി​ൽ വി​വി​ധ സേ​വ​ന​ങ്ങ​ളെ​ക്കു​റി​ച്ചും​ ബോ​ധ​വ​ത്​​ക​ര​ണ ക്ലാ​സു​ക​ളും സം​ഘ​ടി​പ്പി​ച്ചു. ​ദു​ബൈ പൊ​ലീ​സി​ന്‍റെ ആ​ഡം​ബ​ര വാ​ഹ​ന​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​ന​വും ച​ട​ങ്ങി​ൽ ന​ട​ന്നു. ജ​ബ​ൽ അ​ലി പൊ​ലീ​സ്​ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ബ്രി​ഗേ​ഡി​യ​ർ മു​ഹ​മ്മ​ദ്​ അ​ബ്​​ദു​ല്ല അ​ൽ മ​ർ​റി, പോ​സി​റ്റി​വ്​ സ്പി​രി​റ്റ്​ കൗ​ൺ​സി​ൽ ത​ല​വ​ൻ ഫാ​ത്തി​മ ബു​ഹു​ജൈ​ർ തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക​ളി​ൽ പ​​ങ്കെ​ടു​ത്തു.

Tags:    
News Summary - Dubai Police Celebrates Eid with Labours

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.