എ.​ജി.​എം.​സി ഗീ​ലി ഓ​പ​റേ​ഷ​ൻ​സ്​ ജ​ന​റ​ൽ മാ​നേ​ജ​ർ മു​ഹ​മ്മ​ദ്​ അ​ൽ ഹു​സൈ​മി ദു​ബൈ പൊ​ലീ​സി​ന്​ ‘ഗീ​ലി’

കാ​ർ കൈ​മാ​റു​ന്നു

ദു​ബൈ പൊ​ലീ​സി​ന്​ ക​രു​ത്താ​യി ‘ഗീ​ലി’

ദു​ബൈ: ചൈ​നീ​സ്​ വാ​ഹ​ന​ഭീ​മ​ന്മാ​രാ​യ ഗീ​ലി​യു​ടെ ഏ​റ്റ​വും പു​തി​യ മോ​ഡ​ൽ കാ​ർ സ്വ​ന്ത​മാ​ക്കി ദു​ബൈ ​പൊ​ലീ​സ്. സേ​ന​യു​ടെ വാ​ഹ​ന വ്യൂ​ഹ​ത്തി​ൽ ആ​ദ്യ​മാ​യാ​ണ്​ ചൈ​നീ​സ്​ വാ​ഹ​നം ​എ​ത്തു​ന്ന​ത്. ജ​ന​റ​ൽ ഡി​പ്പാ​ർ​ട്​​മെ​ന്‍റ്​ ഓ​ഫ്​ ട്രാ​ഫി​ക്​ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ബ്രി​ഗേ​ഡി​യ​ർ ജു​മ സ​ലിം ബി​ൻ സു​വൈ​ദാ​ന്​ എ.​ജി.​എം.​സി ഗീ​ലി ഓ​പ​റേ​ഷ​ൻ​സ്​ ജ​ന​റ​ൽ മാ​നേ​ജ​ർ മു​ഹ​മ്മ​ദ്​ അ​ൽ ഹു​സൈ​മി​യാ​ണ്​ വാ​ഹ​നം കൈ​മാ​റി​യ​ത്.

ച​ട​ങ്ങി​ൽ നി​ര​വ​ധി ഉ​യ​ർ​ന്ന പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്ഥ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു. പ്ര​ധാ​ന ടൂ​റി​സ്റ്റ്​ ഏ​രി​യ​ക​ളി​ലും എ​മി​റേ​റ്റി​ലെ മ​റ്റു​ പ്ര​ധാ​ന മേ​ഖ​ല​ക​ളി​ലും ട്രാ​ഫി​ക്​ നി​യ​ന്ത്രി​ക്കു​ന്ന​തി​നാ​യി പൊ​ലീ​സി​ന്‍റെ സാ​ന്നി​ധ്യം ഉ​റ​പ്പാ​ക്കാ​ൻ വാ​ഹ​നം ഉ​പ​യോ​ഗി​ക്കു​മെ​ന്ന്​ ദു​ബൈ പൊ​ലീ​സ്​ അ​റി​യി​ച്ചു.

ട്രാ​ഫി​ക്​ നി​യ​ന്ത്ര​ണ​വും സു​ര​ക്ഷ​യും മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നാ​യി നി​ർ​മി​ത ബു​ദ്ധി, സ്മാ​ർ​ട്ട്​ സം​വി​ധാ​ന​ങ്ങ​ൾ എ​ന്നി​വ സ​ന്നി​വേ​ശി​പ്പി​ച്ച ഏ​റ്റ​വും നൂ​ത​ന​മാ​യ വാ​ഹ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ക​യെ​ന്ന നി​ര​ന്ത​ര ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ്​ പു​തി​യ വാ​ഹ​നം സ്വ​ന്ത​മാ​ക്കി​യ​തെ​ന്നും ബ്രി​ഗേ​ഡി​യ​ർ ജു​മ ബി​ൻ സു​വൈ​ദാ​ൻ പ​റ​ഞ്ഞു.

Tags:    
News Summary - Dubai Police owns the newest model car

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.