ദുബൈ: എമിറേറ്റിലെ ബസ് ഡ്രൈവർമാർക്കിടയിൽ ഗതാഗത സുരക്ഷയെ കുറിച്ച് ബോധവത്കരണം നടത്തുന്നതിന്റെ ഭാഗമായി പ്രത്യേക സെഷൻ സംഘടിപ്പിച്ച് ദുബൈ പൊലീസ്. റോഡ് സുരക്ഷ പാലിക്കുക, വാഹനം പ്രവർത്തിപ്പിക്കുന്നതിലെ കഴിവുകൾ വർധിപ്പിക്കുക, യാത്രക്കാരെ സുരക്ഷിതമാക്കുക എന്നീ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായാണ് ബോധവത്കരണം സംഘടിപ്പിച്ചത്. ദുബൈ പൊലീസിലെ പോസിറ്റിവ് സ്പിരിറ്റ് കൗൺസിൽ, സുരക്ഷ ബോധവത്കരണ വകുപ്പ്, ട്രാഫിക് വകുപ്പ് എന്നിവ അൽ നസ്ർ കൾചറൽ ആൻഡ് സ്പോർട്സ് ക്ലബുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.
നിരവധി ഡ്രൈവർമാർ പങ്കെടുത്തു. സെഷനിൽ അടിയന്തര ഘട്ടങ്ങളിൽ പ്രതികരിക്കേണ്ട രീതി, ഗതാഗത നിയമങ്ങളും നിയന്ത്രണങ്ങളും, നിയമലംഘനത്തിനുള്ള പിഴകൾ, തുടർച്ചയായി ബസ് അറ്റകുറ്റപ്പണി നടത്തേണ്ടതിന്റെ പ്രാധാന്യം, യാത്രക്കാർക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ അനുഭവം സമ്മാനിക്കൽ എന്നിങ്ങനെ വിവിധ തലങ്ങളിൽ നിന്നുള്ള വിഷയങ്ങളിൽ ബോധവത്കരണം നൽകി. ക്രിയാത്മകമായി ഇടപെട്ട ഡ്രൈവർമാർ ചോദ്യങ്ങളും അന്വേഷണങ്ങളും ഉന്നയിച്ചു. ഇവക്ക് ഉദ്യോഗസ്ഥർ മറുപടി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.