ദുബൈ: ദുബൈ നിവാസികളുടെ പൊതു ഗതാഗത സംവിധാനങ്ങളോടുള്ള ഇഷ്ടത്തിന് കുറവൊന്നുമില്ല. ഇൗ വർഷം ആദ്യത്തെ ആറുമാസം ബസ്,െമട്രോ, ട്രാം, പൊതു ജല ഗതാഗത സൗകര്യങ്ങൾ, ടാക്സി എന്നിവ ഉപയോഗിച്ചവരുടെ എണ്ണം 27.58 കോടിയാണ്. ദിവസം ശരാശരി 15 ലക്ഷം പേരാണ് ഇതുവഴി യാത്ര ചെയ്യുന്നത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ യാത്രക്കാരുടെ എണ്ണം 27.35 കോടിയായിരുന്നു.
പൊതു ഗതാഗത മാർഗങ്ങളിൽ ഏറ്റവും കൂടുതൽ പേർ ആശ്രയിക്കുന്നത് ദുബൈ മെട്രോയെയയാണ്. 36.4 ശതമാനം പേർ.തൊട്ടുപിന്നിൽ ടാക്സികളാണ്. 31.7 ശതമാനം. ബസുകളിൽ 28 ശതമാനം പേർ യാത്ര ചെയ്തു.
മെട്രോയുടെ ചുകപ്പ്^പച്ച പാതകളിലായി 10 കോടിയിലേറെ യാത്രക്കാർ സഞ്ചരിച്ചു. ചുകപ്പ് പാതയിൽ 6.40 കോടിയും പച്ച പാതയിൽ 3.61 േകാടിയും പേർ യാത്ര ചെയ്തതായാണ് ആർ.ടി.എയുടെ കണക്കെന്ന് ചെയർമാനും ഡയറക്ടർ ജനറലുമായ മതാർ അൽ തായർ പത്രക്കുറിപ്പിൽ അറിയിച്ചു.
ദുബൈ ട്രാമിൽ 30 ലക്ഷത്തിലേറെ പേർ ഇൗ വർഷം ജൂൺ അവസാനം വരെ യാത്രചെയ്തു. പബ്ലിക് ബസുകളിലെ യാത്രക്കാരുടെ എണ്ണത്തിലും കഴിഞ്ഞ വർഷത്തേക്കാൾ വർധനവുണ്ട്. 2016ലെ ആദ്യ ആറു മാസം 6.99 കോടി പേരാണ് ബസ് യാത്രക്കാരെങ്കിൽ ഇൗ വർഷം അത് 7.76 കോടിയായി. ദുബൈ ടാക്സിയും ഫ്രാഞ്ചൈസി ടാക്സി കമ്പനികളും കൂടി ചേർന്ന് 8.78 കോടി യാത്രക്കാരെയാണ് ഇൗ വർഷം ആദ്യപകുതിയിൽ ലക്ഷ്യസ്ഥാനത്തെത്തിച്ചത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 8.52 കോടിയായിരിന്നു.
ജല ഗതാഗത മാർഗങ്ങളായ അബ്ര, ജലബസ്, ജല ടാക്സി, ഫെറി എന്നിവ 66.38 ലക്ഷം പേരെ ലക്ഷ്യസ്ഥാനത്തെത്തിച്ചു.
ആർ.ടി. എ ഏറ്റെടുത്ത വലുതും വൈവിധ്യപുർണവുമായ നിരവധി പദ്ധതികൾ യാത്രക്കാരുടെ വിശ്വസ്ത ഗതാഗത മാർഗമായി പൊതു ഗതാഗത സംവിധാനങ്ങളെ മാറ്റിയതായി മതാർ അൽ തായർ പറഞ്ഞു. 2006ലെ ആറു ശതമാനത്തിൽ നിന്ന് 2016ൽ 16 ശതമാനമായി യാത്രക്കാരുടെ എണ്ണത്തിൽ വലിയ കുതിപ്പാണ് നടത്തിയത്. ടാക്സി യാത്രക്കാരുടെ എണ്ണം കൂടി കണക്കിലെടുത്താൽ ഇത് 24 ശതമാനമാകും.
ദുബൈയിലെ മൊത്തം യാത്രകളിൽ പൊതു ഗതാഗത സംവിധാനങ്ങളുടെ തോത് 2020ൽ 20 ശതമാനവും 2030ൽ 30 ശതമാനവുമാക്കാനാണ് ആർ.ടി.എ ലക്ഷ്യം വെക്കുന്നതെന്ന് അൽ തായർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.