ദുബൈ: നവംബർ 19ന് നടക്കുന്ന ദുബൈ റണിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർക്ക് രജിസ്ട്രേഷൻ തുടങ്ങി. ഇക്കുറി എക്സ്പോ 2020യുമായി ബന്ധപ്പെടുത്തിയാണ് ദുബൈ സ്പോർട്സ് കൗൺസിൽ ദുബൈ റൺ നടത്തുന്നത്. 3, 5, 10 കിലോമീറ്ററാണ് ഒാട്ടം. നവംബർ 11 വരെ അപേക്ഷിക്കാം. എന്നാൽ, പങ്കെടുക്കുന്നുവരുടെ എണ്ണം പരിധി കവിഞ്ഞാൽ രജിസ്ട്രേഷൻ നേരത്തെ േക്ലാസ് ചെയ്യുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. premieronline.com എന്ന വെബ്സൈറ്റ് വഴിയാണ് രജിസ്റ്റർ ചെയ്യേണ്ടത്.
വയസ് അടിസ്ഥാനത്തിൽ ഗ്രൂപ്പായി തിരിച്ചായിരിക്കും ദുബൈ റൺ. ഇതിന് പുറമെ വേൾഡ് ഫാമിലി റണും നടക്കുന്നുണ്ട്. ഒക്ടോബർ ഒമ്പത് മുതൽ 30 വരെ എല്ലാ ശനിയാഴ്ചയുമാണ് ഓട്ടം. ഇതിെൻറയും രജിസ്ട്രേഷൻ ആരംഭിച്ചു. ഏത് പ്രായക്കാർക്കും സൗജന്യമായി പങ്കെടുക്കാം. 1.3 കിലോമീറ്ററാണ് ദൂരം.
ഇതിന് പുറമെ എ.ഐ.എസ് അത്ലറ്റിക്സിെൻറ സഹകരണത്തോടെ ദുബൈ സ്പോർട്സ് കൗൺസിൽ രാവിലെയും വൈകുന്നേരവും സൗജന്യ പരിശീലനവും നൽകുന്നുണ്ട്. premieronline.com വെബ്സൈറ്റിലെ എക്സ്പോ റണ്ണിങ്ങ് ക്ലബിൽ രജിസ്റ്റർ ചെയ്താൽ ഇതിെൻറ ഭാഗമാകാം. എക്സ്പോ പാർക്കിലാണ് പരിശീലനം. ഒക്ടോബർ മൂന്ന് മുതൽ ആറ് വരെ, 10-13, 17-20, 24-27 ദിവസങ്ങളിലാണ് പരിശീലനം. ദീർഘദൂര കോച്ചുമാരുടെ പരിശീലനവും ലഭിക്കും. ഫിഡെ വേൾഡ് ചെസ് ചാമ്പ്യനെ തീരുമാനിക്കുന്ന ഫൈനൽ റൗണ്ടും എക്സ്പോ വേദിയിലാണ് നടക്കുക. മാഗ്നസ് കാൾസനും ഇയാൻ നെപോനിയാച്ചിയുമാണ് ഏറ്റുമുട്ടുന്നത്. 30ഓളം കായിക പരിപാടികളാണ് എക്സ്പോ കാലയളവിൽ ദുബൈ പദ്ധതിയിട്ടിരിക്കുന്നത്.
ദുബൈ റൺ (വിവിധ വിഭാഗങ്ങൾ):
മൂന്ന് കിലോമീറ്റർ: 08- 13 വയസ്, 09- 12, 13- 18, 19 വയസിന് മുകളിൽ
അഞ്ച് കിലോമീറ്റർ: അണ്ടർ 13, 13- 15, 16- 18, 19- 29, 30-39, 40-49, 50-59, 60 വയസിന് മുകളിൽ
പത്ത് കിലോമീറ്റർ: അണ്ടർ 19, 19-29, 30-39, 40-49, 50-59, 60 വയസിന് മകളിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.