???? ????

അബ്രയാണിപ്പോഴും ദുബൈയുടെ പ്രിയ ജല വാഹനം

ദുബൈ:  ഇൗ വർഷത്തി​​െൻറ ആദ്യ പകുതിയിൽ മാത്രം ജല ഗതാഗത സൗകര്യങ്ങൾ ഉപയോഗപ്പെടുത്തിയത്​ 66 ലക്ഷം യാത്രക്കാർ. ഇതിൽ 62 ലക്ഷം പേരും അബ്രയിലാണ്​ സഞ്ചരിച്ചതെന്ന്​ റോഡ്​ ഗതാഗത അതോറിറ്റി (ആർ.ടി.എ) പുറത്തുവിട്ട കണക്ക്​ വ്യക്​തമാക്കുന്നു.ആഹ്ലാദകരവും സൗകര്യപ്രദവുമായ പൊതുഗതാഗത മാർഗം പ്രയോജനപ്പെടുത്താനുള്ള ജനങ്ങളുടെ താൽപര്യമാണ്​ ഇതിലൂടെ തിരിച്ചറിയാനാവുന്നതെന്ന്​ അതോറിറ്റി സി.ഇ.ഒ അബ്​ദുല്ല യൂസുഫ്​ അൽ അലി പറഞ്ഞു. 6,638,468 ആണ്​ യാത്രക്കാരുടെ കൃത്യമായ കണക്ക്​. പരമ്പരാഗത അബ്രകൾക്കു പുറമെ വൈദ്യുതിയിൽ പ്രവർത്തിക്കുന്നതും ശീതികരിച്ചതുമായ അബ്രകളും യാത്രക്കാരുടെ പ്രിയ വാഹനമായി.

പഴമയുടെ ചന്തവും ആധുനികതയുടെ മികവും ഒന്നിച്ച ഇത്തരം വാഹനങ്ങളിൽ യാത്ര ചെയ്യുന്നത്​ ജനങ്ങൾക്ക്​ ഏറെ ഉല്ലാസം പകരുന്നുണ്ട്​. വാട്ടർബസുകളിൽ രണ്ടര ലക്ഷത്തോളം (243,020) പേർ സഞ്ചരിച്ചു. ഫെറിയിൽ ഒന്നേ കാൽ ലക്ഷത്തിലേറെ (127,385) പേരും ജലടാക്​സിയിൽ 16,705 പേരും സഞ്ചരിച്ചു. ജല ഗതാഗത മാർഗങ്ങൾ കുടുതൽ കാര്യക്ഷമമാക്കുന്നതിനും പുത്തൻ സാ​േങ്കതിക വിദ്യകൾ ഉപയോഗപ്പെടുത്തുന്നതിനും അതോറിറ്റി ശ്രദ്ധപുലർത്തുന്നുണ്ട്​. നഗരത്തി​​െൻറ പുത്തൻ കാഴ്​ചാ വിസ്​മയമായ ദുബൈ കനാലി​​െൻറ വരവോടെ താമസക്കാർക്കും സന്ദർശകർക്കും ജലഗതാഗതം കൂടുതൽ ആകർഷകമായി മാറിയതായും യൂസുഫ്​ അൽ അലി പറഞ്ഞു .

Tags:    
News Summary - dubai tourism-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-19 04:46 GMT