ഷാർജ: ഇന്നത്തെ നിലയിൽ മാറ്റമില്ലെങ്കിൽ വിദ്യാർഥികൾക്ക് വീടുകളിൽ തന്നെ പഠനം തുടരാമെന്നും സ്വകാര്യ സ്കൂളുകളിലെ വിദ്യാർഥികൾക്ക് ഇ-ലേണിങ്ങായി പഠനം നടത്താമെന്നും ഷാർജ പ്രൈവറ്റ് എജുക്കേഷൻ അതോറിറ്റി പറഞ്ഞു.കോവിഡ് വ്യാപനത്തെ തുടർന്നായിരുന്നു യു.എ.ഇയിൽ പരക്കെ സ്കൂളുകൾ അടച്ചത്. അബൂദബി, ദുബൈ എമിറേറ്റുകളിൽ ഇതുപോലെ ഇ-ലേണിങ് നടത്താമെന്ന് അധികൃതർ അറിയിച്ചിരുന്നു.
സ്കൂളുകൾ കോവിഡ് സുരക്ഷാ ക്രമീകരണങ്ങൾ നടത്താനായി തുറക്കാൻ അനുവാദം നൽകുകയും ചെയ്തു. ആഗസ്റ്റ് 31 മുതൽ അർധവാർഷിക പരീക്ഷയോടെ തുറക്കുമെന്നും എല്ലാവരും ബസ് ഫീസ് അടക്കണമെന്നും ചില സ്കൂളുകൾ രക്ഷിതാക്കളെ അറിയിച്ചു.ഇതിനെ ഭൂരിഭാഗം രക്ഷിതാക്കളും എതിർക്കുകയും അധികൃതർക്ക് പരാതി നൽകുകയും ചെയ്തു. അതേസമയം, ഒക്ടോബർ മധ്യത്തോടെ സ്കൂളുകൾ തുറക്കുമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.