ഷാർജ: വൈദ്യുതി ചെലവേറിയ പരമ്പരാഗത ലൈറ്റിങ് സംവിധാനത്തിൽ നിന്നുമാറി, ചെലവുകുറഞ്ഞ പരിസ്ഥിതി സൗഹൃദ ലൈറ്റിങ് സംവിധാനത്തിലേക്ക് മാറാനുള്ള ഷാർജ നഗരസഭയുടെ പ്രവർത്തനങ്ങൾക്ക് വേഗമേറിയതായി ഫെസിലിറ്റീസ് ആൻഡ് പ്രോജക്ട്സ് വകുപ്പ് ഡയറക്ടർ എൻജിനീയർ സാവ്‌സാൻ ബുത്തി പറഞ്ഞു.
ഇതിെൻറ ഭാഗമായി നടപ്പുവർഷം ആദ്യ പകുതിയിൽ അൽ ഷഹ്ബ, അൽ തർഫ, ദാസ്മാൻ, സംനാൻ, അൽ തലാ, അൽ റിഫാ ഉദ്യാനങ്ങളിൽ പരിസ്ഥിതി സൗഹൃദ വിളക്കുകൾ സ്ഥാപിച്ചതായി അവർ പറഞ്ഞു. സുസ്ഥിരത കൈവരിക്കുക, ഊർജ ഉപഭോഗം കുറക്കുക, പരിസ്ഥിതി സംരക്ഷിക്കുക എന്നീ തന്ത്രങ്ങൾക്കനുസൃതമായി നഗരത്തിലെ പൊതു പാർക്കുകളുടെ 85 ശതമാനം ലൈറ്റിങ് പരിസ്ഥിതി സൗഹൃദമാക്കി മാറ്റിയതായി അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.