അജ്മാന്‍: അജ്മാന്‍ ചേമ്പര്‍ ഓഫ് കൊമേഴ്സ്സംഘടിപ്പിക്കുന്ന വിദ്യാഭ്യാസ പരിശീലന പ്രദര്‍ശനം ഐറ്റെകസ് 2017 ബുധനാഴ്ച സമാപിക്കും . നൂതന വിദ്യാഭ്യാസത്തിന്‍െര്‍ പുതിയ യുഗം എന്ന പ്രമേയം മുന്‍ നിര്‍ത്തി അജ്മാന്‍ ചേമ്പര്‍ ഓഫ് കൊമേഴ്സ് നടത്തുന്ന അഞ്ചാമത് വിദ്യാഭ്യാസ പ്രദര്‍ശനമാണ് ഐടെക്സ്.
അജ്മാന്‍ ജറഫിലുള്ള എമിറേറ്റ്സ് ഹോസ്പിറ്റാലിറ്റി സെന്‍ററില്‍ ഈ മാസം 20 ന് ആരംഭിച്ച പ്രദര്‍ശനം ആയിരക്കണക്കിനു പേരാണ് സന്ദര്‍ശിച്ചത്. യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും അജ്മാന്‍ ഭരണാധികാരിയുമായ ശൈഖ് ഹുമൈദ് ബിന്‍ റാഷിദ് അല്‍ നുഐമിയുടെ മേല്‍നോട്ടത്തില്‍ അജ്മാന്‍ ചേമ്പര്‍ ഓഫ് കൊമേഴ്സ് നടത്തുന്ന മേളയില്‍ നിരവധി സെമിനാറുകളും സംഘടിപ്പിക്കപ്പെട്ടു.
ഇന്ത്യ, ഇംഗ്ളണ്ട്, ബഹറൈന്‍, ജോര്‍ദാന്‍, ഒമാന്‍, മലേഷ്യ, ന്യുസിലാന്‍റ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നായി നാല്‍പ്പതോളം പ്രദര്‍ശകര്‍ മേളയില്‍ അണിനിരക്കുന്നു.
രാജ്യത്തെ പ്രധാന വിദ്യാഭ്യാസ പ്രദര്‍ശനമായ ഐറ്റെകസില്‍ വിദ്യാര്‍ഥികളേയും വിദ്യാഭ്യാസ വിദഗ്ദരേയും പരസ്പരം ബന്ധിപ്പിക്കുക,വിദ്യാര്‍ഥികള്‍ക്ക് ബഹുമുഖങ്ങളായ വിദ്യാഭ്യാസ മേഖലയെ പരിചയപ്പെടുത്തുക, രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും രക്ഷിതാക്കളെയും പരസ്പരം ബന്ധപ്പെടുത്തുക ,വിദ്യാഭ്യാസ മേഖലയില്‍ ഏറ്റവും നല്ല സേവനം നടപ്പിലാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് വിദ്യാഭ്യാസ പരിശീലന പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. രാവിലെ ഒമ്പതു മുതല്‍ അഞ്ചു മണിവരെയാണ് പ്രദര്‍ശനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.