ഗൾഫ് രാജ്യങ്ങളിൽ ചെറിയ പെരുന്നാൾ ബുധനാഴ്ച; ഒമാനിൽ നാളെ​ പ്രഖ്യാപിക്കും

ദുബൈ: വ്രതവിശുദ്ധിയുടെ ദിനരാത്രങ്ങൾക്ക്​ ശേഷം ഗൾഫിൽ ബുധനാഴ്​ച ചെറിയ പെരുന്നാൾ. റമദാൻ 29 തിങ്കളാഴ്ച മാസപ്പിറവി കാണാത്ത സാഹചര്യത്തിലാണ്​ ഗൾഫ്​ രാജ്യങ്ങളിൽ ചെറിയ പെരുന്നാൾ ബുധനാഴ്ചയായി പ്രഖ്യാപിച്ചത്​.

റമദാനിലെ 30 നോമ്പും പൂർത്തിയാക്കിയാണ് ഇത്തവണ ഗൾഫിൽ ചെറിയ പെരുന്നാൾ ആഘോഷം വന്നുചേരുന്നത്. സൗദിയിലെ ഹോത്ത സുദയർ, തുമൈർ എന്നിവിടങ്ങളിലും യു.എ.ഇ, ഖത്തർ, ബഹ്​റൈൻ, കുവൈത്ത്​ തുടങ്ങിയ രാജ്യങ്ങളിലും മാസപ്പിറവി നിരീക്ഷണം നടത്തിയിരുന്നു.

ഒമാനിൽ ചൊവാഴ്ചയാണ്​ ചെറിയ പെരുന്നാൾ പ്രഖ്യാപിക്കുക. ചൊവ്വാഴ്ച ഒമാനിൽ ശവ്വാൽ മാസപ്പിറവി കണ്ടാൽ മുഴുവൻ ഗൾഫ്​ രാജ്യങ്ങളിലും ഇത്തവണ ഈദ്​ ഒരുമിച്ചെത്തും.

Tags:    
News Summary - Eid 2024 in Gulf countries

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.