ഷാ​ർ​ജ എ​ക്സ്​​പോ സെ​ന്റ​റി​ൽ ന​ട​ക്കു​ന്ന ‘റ​മ​ദാ​ൻ നൈ​റ്റ്‌​സ്’​മേ​ള​യി​ൽ പെ​രു​ന്നാ​ൾ പ​ർ​ച്ചേ​സി​ന്​ എ​ത്തി​യ​വ​ർ

പെ​രു​ന്നാ​ളൊ​രു​ക്കം

ദു​ബൈ: റ​മ​ദാ​ൻ അ​വ​സാ​ന​ത്തി​ലേ​ക്ക്​ ക​ട​ന്ന​തോ​ടെ നാ​ടും ന​ഗ​ര​വും പെ​രു​ന്നാ​ളി​നാ​യി ഒ​രു​ക്കം തു​ട​ങ്ങി. പെ​രു​ന്നാ​ൾ വ​സ്ത്രം വാ​ങ്ങാ​നും മ​റ്റു​മാ​യി സൂ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ളി​ലും വ​സ്​​ത്രാ​ല​യ​ങ്ങ​ളി​ലും എ​ത്തു​ന്ന​വ​രു​ടെ എ​ണ്ണം ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ വ​ർ​ധി​ച്ചു. നാ​ലോ അ​ഞ്ചോ ദി​വ​സ​ത്തെ അ​വ​ധി ല​ഭി​ക്കു​ന്ന​തി​നാ​ൽ പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച്​ സ്വ​ദേ​ശ​ത്തേ​ക്ക്​ ​പോ​കു​ന്ന പ്ര​വാ​സി​ക​ളും ധാ​രാ​ള​മു​ണ്ട്. എ​ന്നാ​ൽ, എ​ല്ലാ ആ​ഘോ​ഷ സീ​സ​ണു​ക​ളി​ലെ​ന്ന​പോ​ലെ വി​മാ​ന ടി​ക്ക​റ്റ്​ നി​ര​ക്ക് കു​ത്ത​നെ കൂ​ടി​യ സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്.

യു.​എ.​ഇ​യി​ലെ വി​വി​ധ എ​മി​റേ​റ്റു​ക​ളി​ൽ വി​വി​ധ ആ​ഘോ​ഷ പ​രി​പാ​ടി​ക​ളാ​ണ്​ ഈ​ദി​നോ​ട്​ അ​നു​ബ​ന്ധി​ച്ച്​ ഒ​രു​ങ്ങു​ന്ന​ത്​. ക​രി​മ​രു​ന്ന്​ പ്ര​യോ​ഗ​ങ്ങ​ൾ ഇ​ത്ത​വ​ണ​യും വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ അ​ര​ങ്ങേ​റും. ദു​ബൈ​യി​ലെ പ്ര​ധാ​ന സ്ഥ​ല​ങ്ങ​ളി​ലെ​ല്ലാം ഇ​തി​ന്​ സൗ​ക​ര്യ​മൊ​രു​ക്കു​ന്നു​ണ്ട്. ബ്ലൂ​വാ​ട്ടേ​ഴ്​​സ്​ ദ്വീ​പി​ലും ജെ.​ബി.​ആ​ർ ബീ​ച്ചി​ലും ശ​നി​യാ​ഴ്ച രാ​ത്രി ഒ​മ്പ​തി​നാ​ണ്​ ക​രി​മ​രു​ന്ന് പ്ര​യോ​ഗം. ദു​ബൈ പാ​ർ​ക്​​സ് ആ​ൻ​ഡ് റി​സോ​ർ​ട്ട്​​സ്​ വി​ഭാ​ഗ​വും ശ​നി​യാ​ഴ്ച രാ​ത്രി വി​വി​ധ​യി​ട​ങ്ങ​ളി​ൽ പ​രി​പാ​ടി ഒ​രു​ക്കി. അ​ബൂ​ദ​ബി​യി​ൽ യാ​സ് ദ്വീ​പി​ൽ ര​ണ്ട് ദി​വ​സ​ങ്ങ​ളി​ൽ യാ​സ് ബേ ​വാ​ട്ട​ർ​ഫ്ര​ണ്ടി​ൽ രാ​ത്രി ഒ​മ്പ​തി​ന്​ ക​രി​മ​രു​ന്ന് പ്ര​ദ​ർ​ശ​നം ഉ​ണ്ടാ​കും. അ​ബൂ​ദ​ബി​യി​ലെ കോ​ർ​ണി​ഷ് റോ​ഡി​ൽ നി​ന്നും പ്ര​ദ​ർ​ശ​നം കാ​ണാം.

വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലും തീം​പാ​ർ​ക്കു​ക​ളി​ലും അ​വ​ധി​ദി​വ​സ​ങ്ങ​ളി​ൽ വ​ലി​യ തി​ര​ക്കാ​ണ്​ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ഇ​ത്ത​വ​ണ കോ​വി​ഡ്​ നി​യ​ന്ത്ര​ണം ഇ​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ കു​ടും​ബ​ങ്ങ​ൾ കൂ​ടു​ത​ലാ​യി ഇ​ത്ത​രം സ്ഥ​ല​ങ്ങ​ളി​ൽ എ​ത്തും. ദു​ബൈ ഗ്ലോ​ബ​ൽ വി​ല്ലേ​ജ്, എ​ക്സ്​​പോ സി​റ്റി എ​ന്നി​വി​ട​ങ്ങ​ളി​ലും വ​ലി​യ തി​ര​ക്കാ​ണ്​ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

വ്യാ​ഴാ​ഴ്ച മാ​സ​പ്പി​റ​വി നി​രീ​ക്ഷി​ക്ക​ണം

റ​മ​ദാ​ൻ 29 വ്യാ​ഴാ​ഴ്ച യു.​എ.​ഇ​യി​ൽ മാ​സ​പ്പി​റ​വി നി​രീ​ക്ഷി​ക്കാ​ൻ മാ​സ​പ്പി​റ​വി നി​ർ​ണ​യ സ​മി​തി പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കി. ശ​വ്വാ​ൽ മാ​സ​പ്പി​റ​വി ദൃ​ശ്യ​മാ​യാ​ൽ 02 6921166 എ​ന്ന ന​മ്പ​റി​ൽ വി​വ​രം ന​ൽ​ക​ണ​മെ​ന്നാ​ണ്​ നി​ർ​ദേ​ശം. വ്യാ​ഴാ​ഴ്ച മാ​സ​പ്പി​റ​വി ക​ണ്ടാ​ൽ വെ​ള്ളി​യാ​ഴ്ച​യും ഇ​ല്ലെ​ങ്കി​ൽ ശ​നി​യാ​ഴ്​​ച​യു​മാ​യി​രി​ക്കും പെ​രു​ന്നാ​ൾ.

ദു​ബൈ​യി​ൽ പാ​ർ​ക്കി​ങ്​ സൗ​ജ​ന്യം

ഈ​ദു​ൽ ഫി​ത്​​ർ അ​വ​ധി​ദി​വ​സ​ങ്ങ​ളി​ൽ വി​വി​ധ എ​മി​റേ​റ്റു​ക​ളി​ൽ പാ​ർ​ക്കി​ങ്​ സൗ​ജ​ന്യം ഇ​ത്ത​വ​ണ​യും ല​ഭി​ക്കും. ദു​ബൈ​യി​ൽ മ​ൾ​ടി ലെ​വ​ൽ പാ​ർ​ക്കി​ങ്​ ടെ​ർ​മി​ന​ലു​ക​ൾ ഒ​ഴി​കെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ സൗ​ജ​ന്യം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. വ്യാ​ഴാ​ഴ്ച (റ​മ​ദാ​ൻ 29) മു​ത​ൽ സൗ​ജ​ന്യ പാ​ർ​ക്കി​ങ്​ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​കും. ശ​വ്വാ​ൽ മൂ​ന്ന് (പെ​രു​ന്നാ​ൾ മു​ത​ൽ മൂ​ന്നാ​മ​ത്തെ ദി​വ​സം) വ​രെ സൗ​ജ​ന്യം ല​ഭി​ക്കും.

Tags:    
News Summary - Eid celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.