ദുബൈ: ആത്മസംസ്കരണത്തിന്‍റെ രാപകലുകൾക്ക് ശുഭവിരാമം കുറിച്ച് ഒമാൻ ഒഴികെ ഗൾഫ് രാജ്യങ്ങളിൽ വെള്ളിയാഴ്ച ചെറിയ പെരുന്നാൾ ആഹ്ലാദം. റമദാൻ പകർന്ന ആത്മീയമായ കരുത്തും നന്മയുടെ സന്ദേശവും ജീവിതത്തിൽ ചേർത്തുപിടിക്കുമെന്ന പ്രതിജ്ഞയുമായാണ് പ്രവാസികളടക്കമുള്ള വിശ്വാസികൾ ഈദുൽ ഫിത്റിനെ സ്വീകരിക്കുന്നത്. സൗദി അറേബ്യയിലെ തുമൈറിൽ ശവ്വാൽ മാസപ്പിറ കണ്ടതിന്‍റെ അടിസ്ഥാനത്തിയാണ് ഗൾഫ് രാജ്യങ്ങളിൽ ഈദുൽ ഫിത്ർ പ്രഖ്യാപിച്ചത്. സൗദി പ്രഖ്യാപനം വന്നത് പിന്നാലെ യു.എ.ഇ, ഖത്തർ, ബഹ്റൈൻ, കുവൈത്ത് എന്നീ രാജ്യങ്ങളും പെരുന്നാൾ സ്ഥിരീകരിച്ചു.
എന്നാൽ ഒമാനിലും കേരളത്തിലും വെള്ളിയാഴ്ച റമദാൻ 30 പൂർത്തീകരിച്ച് ശനിയാഴ്ചയായിരിക്കും ഈദുൽ ഫിത്ർ. മൂന്നു വർഷത്തിന് ശേഷം കോവിഡിന്‍റെ നിയന്ത്രണങ്ങളില്ലാതെ വന്നെത്തുന്ന ചെറിയ പെരുന്നാളിനെ സ്വീകരിക്കാൻ വിപുലമായ സജ്ജീകരണങ്ങളാണ് ഗൾഫ് രാജ്യങ്ങളിൽ ഇത്തവണ ഒരുക്കിയത്. ഈദ് ഗാഹുകളിലും പള്ളികളിലും പെരുന്നാൾ നമസ്കാരം നടക്കും.
വ്യാഴാഴ്ച മുതൽ തന്നെ വിവിധ രാജ്യങ്ങളിൽ പെരുന്നാൾ അവധി ദിനങ്ങൾ ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.