ദുബൈ  എമിഗ്രേഷന്‍ തൊഴിലാളികളെ ആദരിച്ചു

ദുബൈ: ദുബൈ താമസ-കുടിയേറ്റ വകുപ്പ് തൊഴിലാളികളെ ആദരിച്ചു. ലോക തൊഴിലാളി ദിനത്തിലാണ് നൂറിലധികം തൊഴിലാളികളെ ദുബൈ എമിഗ്രേഷന്‍ വകുപ്പ് തലവന്‍ മേജര്‍ ജനറല്‍ മുഹമ്മദ്‌ അഹമ്മദ്  റാഷിദ്‌ അല്‍മറിയുടെ നേതൃത്വത്തിൽ ആദരിച്ചത്​. മലയാളികളും ഇതിലുൾപ്പെടുന്നു. വിമാന ടിക്കറ്റുകള്‍ അടക്കം നിരവധി സമ്മാനങ്ങളാണ് തൊഴിലാളികള്‍ക്ക് ലഭിച്ചത്. ആഘോഷത്തില്‍ പങ്കെടുത്ത എല്ലാ തൊഴിലാളികള്‍ക്കും 200 ദിര്‍ഹമി​​െൻറ പര്‍ച്ചേസ് കൂപ്പണുകളും സര്‍ട്ടിഫിക്കറ്റുകളും മറ്റും  നല്‍കി.

ചടങ്ങിൽ  തൊഴിലാളികള്‍ക്കായി  ബോധവത്കരണ ക്ലാസുകള്‍  നടന്നു. ദുബൈ എമിഗ്രേഷന്‍റെ ഫിനാന്‍സ് വിഭാഗമാണ്‌ ചടങ്ങ് സംഘടിപ്പിച്ചത്. ചടങ്ങിൽ വിവിധ വകുപ്പ് മേധാവികളും മറ്റു ഉദ്യോഗസ്ഥരും പങ്കെടുത്തു .

Tags:    
News Summary - emigration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.