എന്‍ജിന്‍ തകരാര്‍; അബൂദബി വിമാനത്തിന് ഇന്ത്യയിൽ അടിയന്തര ലാന്‍ഡിങ്

അബൂദബി: എന്‍ജിന്‍ തകരാറിനെ തുടര്‍ന്ന് ബംഗ്ലാദേശില്‍ നിന്ന് അബൂദബിയിലേക്ക് പുറപ്പെട്ട വിമാനം ഇന്ത്യയിൽ അടിയന്തരമായി നിലത്തിറക്കി. എയര്‍ അറേബ്യയുടെ എയര്‍ബസ് 320 ആണ് എമര്‍ജന്‍സി ലാൻഡിങ് നടത്തിയത്. ബംഗ്ലാദേശ് ചിറ്റഗോങ് എയര്‍പോര്‍ട്ടില്‍നിന്ന് പറന്നുയര്‍ന്ന വിമാനത്തിന്‍റെ ഒരു എന്‍ജിനാണ് തകരാറിലായത്. അഹ്മദാബാദ് വിമാനത്താവളത്തിലാണ് വിമാനം സുരക്ഷിതമായി എമര്‍ജന്‍സി ലാൻഡിങ് നടത്തിയത്.

ഇന്ത്യന്‍ വ്യോമയാന വകുപ്പ് സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. കോക്പിറ്റില്‍ മുന്നറിയിപ്പ് ലൈറ്റ് കത്തിയതോടെ പൈലറ്റ് ലാൻഡിങ് നടത്തുന്നതിന് അനുമതി ചോദിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് വിമാനം അഹ്മദാബാദിലേക്ക് വഴിതിരിച്ചുവിടുകയും ഇവിടെ ഇറക്കുകയുമാണുണ്ടായത്. വിമാന അപകട അന്വേഷണ ബ്യൂറോ (എ.എ.ഐ.ബി)യുമായി സഹകരിച്ചാണ് ഡി.ജി.സി.എ സംഭവം പരിശോധിക്കുന്നത്. പ്രാഥമികാന്വേഷണം പൂര്‍ത്തിയാക്കുന്നതിന് വിദഗ്ധ സംഘം അഹ്മദാബാദിലെത്തുമെന്ന് ഡി.ജി.സി.എ അറിയിച്ചു.

കഴിഞ്ഞമാസം അല്‍ബേനിയയിലെ തിരാനയില്‍നിന്ന് അബൂദബിയിലേക്ക് പറന്നുയര്‍ന്ന വിമാനത്തിന് മിന്നലേറ്റിരുന്നു.

മിന്നലേറ്റ വിമാനത്തിനുള്ളില്‍ വലിയ ശബ്ദമുണ്ടാവുകയും യാത്രക്കാര്‍ പരിഭ്രാന്തരാവുകയും നിലവിളിക്കുകയും ചെയ്തതോടെ സുരക്ഷ കണക്കിലെടുത്ത് വിമാനം തിരികെ ഇറക്കി.

വിസ് എയറിന്‍റെ ഡബ്ല്യു.എ.ഇസഡ് 7092 വിമാനത്തിനാണ് മിന്നലേറ്റത്.

Tags:    
News Summary - Engine failure; Abu Dhabi flight makes emergency landing in India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.