ഫുജൈറ: അന്താരാഷ്ട്ര വനിത ദിനം ഔർ ഓൺ ഇംഗ്ലീഷ് സ്കൂളിൽ ആചരിച്ചു. പേഴ്സ്പെക്ടിവ് എന്നതായിരുന്നു തീം. ഫുജൈറ ആശുപത്രിയിലെ ന്യൂറോ സർജറി വിഭാഗം മേധാവി ഡോ. മോനി കെ. വിനോദ്, ഗൾഫ് മെഡിക്കൽ സർവകലാശാല വൈസ് ചാൻസലർ പ്രഫ. ഡോ. മന്ദ വെങ്കിട്ടരമണ, ഖോർഫക്കാൻ ഇന്ത്യൻ സോഷ്യൽ ക്ലബ് പ്രസിഡന്‍റ് അരുൺ സ്റ്റീഫൻ എന്നിവർ വിശിഷ്ടാതിഥികളായി.
വിദ്യാർഥികളുടെയും അധ്യാപകരുടെയും കലാപരിപാടികൾ, വനിത ശാക്തീകരണ വിഷയത്തിൽ പാനൽ ചർച്ച എന്നിവയായിരുന്നു മുഖ്യ പരിപാടികൾ. ഔർ ഓൺ ഇംഗ്ലീഷ് ഹൈസ്കൂൾ ഫുജൈറയിലെ പ്രിൻസിപ്പലും സ്കൂൾ ഡയറക്ടറുമായ ഡോ. എസ്. രേഷ്മ മോഡറേറ്ററായി. ഡോ. മന്ദ വെങ്കിട്ടരമണ, ഇമാറാത്തി വിദ്യാഭ്യാസ പ്രവർത്തക മറിയം എൽ ഹുസാനി, അജ്മാനിലെ വുഡ്‌ലെം പാർക്ക് സ്‌കൂൾ വിദ്യാഭ്യാസകാര്യ ഡയറക്ടറും പ്രിൻസിപ്പലുമായ പ്രേമ മുരളീധർ, സാമ്പത്തിക വിദഗ്ധയും ഫുജൈറ യൂനിവേഴ്‌സിറ്റി ഫാക്കൽറ്റിയുമായ ഡോ. പ്രിയങ്ക വർമ, ഫാമിലി മെഡിസിൻ സ്‌പെഷലിസ്റ്റ് ഡോ. അദ്‌നാൻ ബട്ട്, കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ് പ്രസിഡന്‍റ് കെ.സി. അബൂബക്കർ എന്നിവർ സംസാരിച്ചു.
ഡോ.അഞ്ജു രാജേഷിന്‍റെ നേതൃത്വത്തിലുള്ള അധ്യാപകർ 'അധ്യാപികയുടെ ജീവിതത്തിലെ ഒരു ദിവസം'പ്രമേയമാക്കി മൈം അവതരിപ്പിച്ചു. സ്കൂൾ സി.ഇ.ഒ ഡോ. നബാൻ എംദൂഖ്, ഫിനാൻസ് ഡയറക്ടർ ഷബീർ രാജ, പ്രിൻസിപ്പൽ ആൻഡ് സ്കൂൾ ഡയറക്ടർ ഡോ. എസ്. രേഷ്മ, ഡോ. മന്ദ വെങ്കിട്ടരമണ എന്നിവർ യു.എ.ഇ 50ാം വാർഷികാഘോഷത്തിന്‍റെ ഭാഗമായി കുട്ടികൾ വരച്ച ഇമാറാത്തിന്‍റെ ചരിത്രവും സംഭവങ്ങളും ഉൾപ്പെടുത്തിയ അക്കാദമിക് ഡെസ്‌ക് ടോപ് കലണ്ടർ പ്രകാശനം ചെയ്‌തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.