അബൂദബി സംസ്കാരിക വേദി മുസഫ തൊഴിലാളി ക്യാമ്പില്‍ സംഘടിപ്പിച്ച ഇഫ്താര്‍
അബൂദബി: വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 1500ഓളം തൊഴിലാളികള്‍ക്ക് ഇഫ്താര്‍ വിരുന്നൊരുക്കി അബൂദബി സാംസ്കാരിക വേദി. പ്രൈംലാന്ഡ് റിയല്‍ എസ്റ്റേറ്റ് തൊഴിലാളി ക്യാമ്പില്‍ സംഘടിപ്പിച്ച ഇഫ്താറില്‍ ഇന്ത്യ, പാകിസ്താന്, ബംഗ്ലാദേശ്, ഈജിപ്ത് തുടങ്ങി വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ പങ്കെടുത്തു.
ഇന്ത്യന്‍ എംബസി കമ്യൂണിറ്റി വിഭാഗം ഫസ്റ്റ് സെക്രട്ടറി ജോര്‍ജി ജോര്‍ജ്, മലയാളി സമാജം ജനറല്‍ സെക്രട്ടറി ടി.വി സുരേഷ് കുമാര്‍, വൈസ് പ്രസിഡന്റ് ടി.എം നിസാര്‍, ട്രഷറര്‍ യാസിര്‍ അറാഫത്ത്, കേരള സോഷ്യല്‍ സെന്റര്‍ ജനറല്‍ സെക്രട്ടറി നൗഷാദ് യൂസഫ്, സമാജം കോഓഡിനേഷന്‍ വൈസ് ചെയര്മാന് എ.എം അന്‍സാര്‍ എന്നിവർ പങ്കെടുത്തു. സാംസ്കാരിക വേദി ചീഫ് പാട്രണ്‍ അനൂപ് നമ്പ്യാര്‍, വര്‍ക്കിങ് പ്രസിഡന്റ് റോയ്സ് ജോര്‍ജ്, സെക്രട്ടറി ബിമല്‍കുമാര്‍, ട്രഷറര്‍ മുജീബ് അബ്ദുൽ സലാം, സിന്ധു ലാലി, പ്രൈംലാന്ഡ് എം.ഡി. ഷാനവാസ് മാധവന് തുടങ്ങിയവര്‍ നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.