ദുബൈ: അജ്മാൻ കെ.എം.സി.സി തൃക്കരിപ്പൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സആദ സെന്റർ മൂന്നാം വാർഷികവും റമദാൻ പ്രഭാഷണവും സംഘടിപ്പിച്ചു. അജ്മാൻ ഉമ്മുൽ മുഅ്മിനീൻ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ, ലഹരിക്ക് അടിപ്പെട്ട പുതു തലമുറക്ക് പുതു ജീവനേകാൻ എന്ന വിഷയത്തിൽ ഹാഫിള് അഹ്മദ് കബീർ ബാഖവി പ്രഭാഷണം നടത്തി.
അജ്മാൻ കെ.എം.സി.സി തൃക്കരിപ്പൂർ മണ്ഡലം പ്രസിഡന്റ് ഖാദർ അത്തൂട്ടി അധ്യക്ഷത വഹിച്ച ചടങ്ങ് കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് ഫൈസൽ കരീം ഉദ്ഘാടനം ചെയ്തു. സദസ്സിന് കാസർകോട് ജില്ല പ്രസിഡന്റ് ഷാഫി മാർപനടുക്കം സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രാർഥനക്ക് ഷുഹൈബ് തങ്ങൾ നേതൃത്വം നൽകി.
ജമാൽ ബൈത്താൻ, മുഹമ്മദ് മണിയനോടി, എ.സി റഫീഖ്, ഷബീർ കൈതക്കാട്, സൂപ്പി സാഹിബ്, അഷ്റഫ് താമരശ്ശേരി, അജ്മാൻ കെ.എം.സി.സി സെക്രട്ടറി ഇബ്രാഹിം കുട്ടി, ട്രഷറർ ഇസ്മായിൽ എളമടം, അഷ്റഫ് നീർച്ചാൽ, ആസിഫ് പള്ളങ്ങോട്, നാസർ സുവൈദി മദ്റസ സദ്ർ അബ്ദുൽ കരീം ഫൈസി, അജ്മാൻ സുന്നി സെന്റർ പ്രസിഡന്റ് അലവിക്കുട്ടി ഫൈസി, മണ്ഡലം, ജില്ല, സംസ്ഥാന നേതാക്കന്മാരും പങ്കെടുത്തു. മണ്ഡലം സെക്രട്ടറി ഇക്ബാൽ അബ്ദുല്ല സ്വാഗതവും മണ്ഡലം ട്രഷറർ ഫർസിൻ ഹമീദ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.