ഷാർജ: ഷാർജ സുപ്രീം കൗൺസിൽ ഫോർ ഫാമിലി അഫയേഴ്സിെൻറ അഫിലിയേറ്റായ ചൈൽഡ് സേഫ്റ്റി ഡിപ്പാർട്ട്മെന്റ് (സി.എസ്.ഡി) ഷാർജ പൊലീസുമായി സഹകരിച്ച് 'എൻജോയ് എ സേഫ് വിന്റർ' എന്ന പേരിൽ കാമ്പയിൻ ആരംഭിച്ചു. ശൈത്യകാലം പ്രമാണിച്ച് ദീർഘദൂര യാത്രകളിൽ ഏർപ്പെടുന്നവർ ധാരാളമാണ്. ഇത്തരം യാത്രകളിൽ കുട്ടികൾ വാഹനങ്ങളിൽ സുരക്ഷിതരായിരിക്കുമെന്ന് ഉറപ്പാക്കാനാണ് ബോധവത്കരണ കാമ്പയിൻ. സി.എസ്.ഡിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ വഴിയാണ് കാമ്പയിൻ വ്യാപകമാക്കുന്നത്.കുടുംബ ഐക്യം വർധിപ്പിക്കുന്നതിനും ശാരീരികവും മാനസികവുമായ സുരക്ഷ ഉറപ്പാക്കുന്നതിനും സി.എസ്.ഡിയും പ്രാദേശിക കമ്യൂണിറ്റികളും തമ്മിലുള്ള ആശയവിനിമയവും സംയുക്ത പ്രവർത്തനവും വർധിപ്പിക്കാനും കാമ്പയിൻ ലക്ഷ്യമിടുന്നു.
യു.എ.ഇയിൽ തണുത്ത കാലാവസ്ഥ ആരംഭിക്കുന്നതോടെ, കുടുംബങ്ങളും വ്യക്തികളും ക്രൂയിസുകളിലും റോഡ് യാത്രകളിലും ഉൾപ്പെടെ കൂടുതൽ സമയം പുറത്ത് ചെലവഴിക്കാൻ പ്രവണത കാണിക്കുന്നു. അതിനാൽ, കുട്ടികളെ എപ്പോഴും സുരക്ഷിതമായി സൂക്ഷിക്കാൻ സാമൂഹിക ബോധവത്കരണം നിർണായകമാണ്. കുട്ടികൾ യാത്രകളിലുടനീളും സുരക്ഷിതരാണെന്ന് ഉറപ്പാക്കുന്നതിന് രക്ഷിതാക്കളെയും പരിചരിക്കുന്നവരെയും അപകടങ്ങളെക്കുറിച്ച് ബോധവത്കരിക്കുന്നത് നിർബന്ധമാണ്. സുരക്ഷ സംരംഭങ്ങളും പരിപാടികളും രൂപകൽപന ചെയ്തിരിക്കുന്നത് ഒരു കുട്ടിയെ എല്ലാ സാമൂഹിക അവസരങ്ങളിലും സംരക്ഷിക്കുന്നതിനാണെന്ന് വകുപ്പ് ഡയറക്ടർ ഹനാദി സാലിഹ് അൽ യാഫെ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.