ദുബൈ: തൃശൂർ ജില്ലയിലെ എടക്കഴിയൂർ പ്രദേശവാസികളുടെ പ്രവാസി കൂട്ടായ്മയായ എടക്കഴിയൂർ നോൺ റെസിഡൻസ് അസോസിയേഷൻ (എനോറ യു.എ.ഇ) ഇരുപതാം വാര്‍ഷികത്തോടനുബന്ധിച്ച് മലീഹയിലെ അൽ ഖയാദി ഫാമിൽ നാട്ടുത്സവം 2023 എന്ന പേരിൽ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു.
ചെണ്ടമേളം, തെയ്യം, കഥകളി, നാടൻ കലാരൂപങ്ങളും പട്ടുകുടയും അണിനിരന്ന വർണാഭമായ ഘോഷയാത്രയും, മത്സര പരിപാടികളും സംഗീത നിശയും ഒരുക്കിയ പരിപാടിയിൽ കുടുംബങ്ങളുൾപ്പെടെ നിരവധി എടക്കഴിയൂര്‍ നിവാസികള്‍ പങ്കെടുത്തു. യു.എ.ഇയുടെ 52ാം ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ചടങ്ങില്‍ ആദ്യകാല പ്രവാസിയായ മുഹമ്മദലി യു.എ.ഇയുടെ ദേശീയ പതാകയുയര്‍ത്തി. ആറ് ജി.സി.സി രാജ്യങ്ങള്‍ 24 മണിക്കൂറിനുള്ളില്‍ റോഡ് മാർഗം സഞ്ചരിച്ച് പുതു ചരിത്രം തീര്‍ത്ത എടക്കഴിയൂര്‍ സ്വദേശി സിയാദ് കല്ലയിലിനെ ചടങ്ങില്‍ ആദരിച്ചു. രാവിലെ 11 മണി മുതല്‍ തുടങ്ങിയ നാട്ടുത്സവത്തിന് ഷാജി എം. അലി, സുബിന്, ജലീല്‍, അനസ്, ഫാറൂഖ്, ജംഷീര്‍, സലിം മനയത്ത്, കാസിം, സിബു, ശിഹാബ്, ഫൈസല്‍ ബീരാന്, മന്‍സൂര്‍, അബ്ദുല്‍ഖാദര്‍, മന്‍സൂര്‍ കല്ലുവളപ്പില്‍, നസീഫ്, ഫര്‍ഷാദ്, ശ്രീലാല്‍, ഷഹാബ് എന്നിവരടങ്ങുന്ന സംഘാടക സമിതി അംഗങ്ങള്‍ നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.