ദുബൈ: പരിസ്ഥിതിയും ആവാസവ്യവസ്ഥയും ആശങ്കാകുലമായ ചർച്ചകൾക്ക് വിഷയമായിക്കൊണ്ടിരിക്കുന്ന കാലത്ത് നമ്മുടെ വാണിജ്യ വ്യവസായ പദ്ധതികളും സംരംഭകത്വങ്ങളും സുസ്ഥിര വികസന കാഴ്ചപ്പാടുള്ളതായിരിക്കണമെന്ന് യു.എ.ഇ കെ.എം.സി.സി. ജന.സെക്രട്ടറി പി.കെ. അൻവർ നഹ അഭിപ്രായപ്പെട്ടു. റിസോഴ്സ് ആൻഡ് ഇന്റലക്റ്റ് ലേണിങ് ഇനിഷ്യേറ്റിവ് (റൈൻ) ‘ഇക്കോഗാതർ’ എന്നപേരിൽ സംഘടിപ്പിച്ച പരിസ്ഥിതിദിന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എഴുത്തുകാരനും സാമൂഹിക പ്രവർത്തകനുമായ ബഷീർ തിക്കോടി മുഖ്യപ്രഭാഷണം നടത്തി. ലാഭതൃഷ്ണയുടെ വികസന സങ്കൽപങ്ങൾ മണ്ണും വായുവും വെള്ളവും മലിനമാക്കുമ്പോൾ മനുഷ്യന്റെ ജൈവികസത്തയെ തിരിച്ചറിഞ്ഞുള്ള ജീവിത ശൈലിയിലേക്കുള്ള മടങ്ങിപ്പോക്ക് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഐക്യരാഷ്ട്രസഭയുടെ ഈ വർഷത്തെ പരിസ്ഥിതിദിന സന്ദേശമായ ‘മാറ്റമാകുക; സുസ്ഥിരതയെ ആശ്ലേഷിക്കുക’ ശീർഷകത്തിൽ റൈൻ റിസോഴ്സ്പേഴ്സൻ അബ്ദുസ്സലാം പരി പ്രഭാഷണം നടത്തി. മുഈനുദ്ദീൻ പയ്യന്നൂർ മോഡറേറ്ററായ ചടങ്ങിൽ ശരീഫ് മലബാർ ആമുഖ പ്രഭാഷണം നടത്തി. ഷഫീഖ് പുറക്കാട്ടിരി ഖിറാഅത്ത് നടത്തി. അബൂതാഹിർ കുളങ്ങര, റഫീഖ് വൈലത്തൂർ, ഫൈസൽ ഫിനിക്സ്, നിസാർ പയ്യന്നൂർ സംബന്ധിച്ചു. ഷഫീർ ചങ്ങരംകുളം സ്വാഗതവും യാഷിഖ് അന്നാര നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.