ദുബൈ: വെള്ളിയാഴ്ചയിലെ ജുമുഅ പ്രഭാഷണത്തിൽ വിശ്വാസികളെ പരിസ്ഥിതിസംരക്ഷണത്തിന്റെ പ്രാധാന്യം ഉദ്ബോധിപ്പിച്ച് ഇമാമുമാർ. കോപ് 28ന് യു.എ.ഇ ആതിഥ്യം വഹിക്കുന്ന സാഹചര്യത്തിലാണ് ഭൂമിയെ സംരക്ഷിക്കാൻ എല്ലാവരും രംഗത്തിറങ്ങണമെന്ന ഉപദേശം നൽകിയത്.
സുസ്ഥിര ജീവിതശൈലി പിന്തുടരേണ്ടതിന്റെ പ്രാധാന്യം ഖുർആനിന്റെയും പ്രവാചകചര്യയുടെയും അടിസ്ഥാനത്തിലാണ് വിശദീകരിച്ചത്. മനുഷ്യൻ ഭൂമിയെയും പരിസ്ഥിതിയെയും സംരക്ഷിക്കാൻ നിയുക്തരായവരാണെന്നും അതിനോട് അതിക്രമം പ്രവർത്തിക്കരുതെന്നും പ്രഭാഷണം ഓർമിപ്പിച്ചു. കാലാവസ്ഥാ സന്തുലിതാവസ്ഥ കൈവരിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന പുനരുപയോഗ ഊർജത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞുകൊണ്ട് ഭൂമിയുടെ പുരോഗതിയും അഭിവൃദ്ധിയും സുസ്ഥിരതയും നിലനിർത്താൻ എല്ലാവരും പരിശ്രമിക്കണമെന്ന് ഇമാം ആവശ്യപ്പെട്ടു.
കാലാവസ്ഥ ഉച്ചകോടിയുടെ ചരിത്രത്തിൽ ആദ്യമായി കോപ് 28 വേദിയിൽ ഫെയ്ത്ത് പവലിയൻ തുറന്നിരുന്നു. കാലാവസ്ഥ വ്യതിയാനത്തെ പ്രതിരോധിക്കാൻ വിശ്വാസസമൂഹങ്ങളെയും മതസ്ഥാപനങ്ങളെയും അണിനിരത്തുകയാണ് ഫെയ്ത്ത് പവലിയന്റെ ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.