ദുബൈ: ഇത്തിഹാദ് റെയിൽവേ ട്രാക്കിലൂടെ യു.എ.ഇയുടെ രണ്ടറ്റങ്ങളെ ബന്ധിപ്പിച്ച് ട്രെയിൻ കുതിച്ചോടുക മണിക്കൂറിൽ 200 കി.മീറ്റർ വേഗത്തിൽ. സൗദി അതിർത്തിയിലെ സില മുതൽ രാജ്യത്തിെൻറ കിഴക്കൻ തീരദേശമായ ഫുജൈറ വരെ നീണ്ടുനിൽക്കുന്നതാണ് റെയിൽ. 1200 കിലോമീറ്റർ നീളത്തിലാണ് ട്രാക്ക് ഒരുങ്ങുന്നത്. ഇത്തിഹാദ് ട്രെയിൻ യാത്രകൾ ബുക്ക് ചെയ്യാനും മറ്റു സേവനങ്ങൾക്കും സ്മാർട്ട് ആപ്ലിക്കേഷനുകൾ വികസിപ്പിക്കും. നിലവിൽ ആദ്യഘട്ടത്തിൽ 264 കിലോമീറ്ററാണ് പൂർത്തിയായിരിക്കുന്നത്. ഇതിലൂടെ ചരക്കുനീക്കം മാത്രമാണിപ്പോൾ നടക്കുന്നത്. പൂർണമായും പ്രവർത്തനം ആരംഭിച്ചാൽ 5600 ലോറി ട്രിപ്പുകൾ റോഡുകളിൽനിന്ന് ദിനംപ്രതി ഒഴിവാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.