ദുബൈ: ഇസ്രായേൽ നടത്തുന്ന വ്യോമാഭ്യാസത്തിൽ പങ്കെടുക്കുമെന്ന വാർത്ത അബൂദബിയുടെ എയർലൈനായ ഇത്തിഹാദ് നിഷേധിച്ചു. അടിസ്ഥാനരഹിതമാണ് വാർത്തയെന്ന് അധികൃതർ പറഞ്ഞു. മേയ് അഞ്ചിന് ഇസ്രായേൽ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് നടക്കുന്ന വ്യോമാഭ്യാസത്തിൽ ഇത്തിഹാദും പങ്കെടുക്കുമെന്ന് ഇസ്രായേലിലെ ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇസ്രായേൽ എയർലൈൻ പൈലറ്റ് അസോസിയേഷനാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഇത്തിഹാദും അവരുടെ തന്നെ വിമാനക്കമ്പനിയായ വിസ് എയറും വ്യോമാഭ്യാസത്തിൽ പങ്കെടുക്കുമെന്ന് അസോസിയേഷൻ പറഞ്ഞുവെന്നായിരുന്നു വാർത്ത.
എന്നാൽ, ദേശീയ എയർലൈൻ എന്നനിലയിൽ മറ്റ് രാജ്യങ്ങളുടെ ഔദ്യോഗിക ആഘോഷങ്ങളിൽ ഇത്തിഹാദ് പങ്കെടുക്കാറില്ലെന്നും പങ്കെടുക്കാൻ ഉദ്ദേശ്യമില്ലെന്നും എയർലൈൻ വക്താവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.