ഷാര്‍ജ : പ്രവാസലോകത്തെ സാമൂഹിക സാംസ്കാരിക മേഖലയില്‍ നിറസാന്നിധ്യമായിരുന്ന, ഡേവിസ് തെക്കേക്കര , മനാഫ് ചാവക്കാട് എന്നിവരുടെ അകാല വിയോഗത്തില്‍ ദേശാഭിമാനി ഫോറം യു.എ.ഇ അനുശോചനയോഗം സംഘടിപ്പിച്ചു. മാതൃകാപരമായ സാമൂഹിക പ്രവര്‍ത്തകരായിരുന്നു ഇരുവരും നടത്തിയിരുന്നതെന്ന് അനുശോചനയോഗത്തില്‍ സംബന്ധിച്ചവര്‍ അഭിപ്രായപ്പെട്ടു.
ജന്മദേശത്തു നിന്നും ഇവിടെയെത്തി, തൊഴിലിനിടയിലും മാതൃരാജ്യത്തിന്‍റെ മിടിപ്പുകളെ സഹജീവികളുമായി പങ്കു വെക്കാനും ഈടുറ്റ ബന്ധം എല്ലാവരുമായി നിലനിര്‍ത്താനും ഇവര്‍ക്ക് സാധിച്ചതാണ് ഇവരെ മറ്റുള്ളവരില്‍ വ്യത്യസ്തമാക്കുന്നത്.ദേശാഭിമാനി ഫോറം കണ്‍വീനര്‍ കെ. എല്‍ ഗോപി, എഴുത്തുകാരി ഹണി ഭാസ്കരൻ, കവി പ്രദീപ് കുറ്റിയാട്ടൂർ, സാമൂഹ്യപ്രവര്‍ത്തകന്‍ സയ്യിദ് അഭി, സ്റ്റഡി പോൾ, സുവീഷ് എന്നിവർ സംസാരിച്ചു. അനീഷ് മണ്ണാർക്കാട് അധ്യക്ഷനായ ചടങ്ങിൽ പ്രദീപ് തോപ്പിൽ അനുശോചനം പ്രമേയം അവതരിപ്പിച്ചു. അൻവർ ഷാഹി സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.