ദുബൈ: അൽ ആദിൽ ഗ്രൂപ്പിെൻറ ഏറ്റവും പുതിയ സംരംഭം അൽ ആദിൽ ഓൺലൈൻ സ്റ്റോർ സിനിമാതാരങ്ങളായ അനിൽ കപൂർ, അർജുൻ കപൂർ, ഇലിയാന ഡിക്രൂസ്, ആദിയ ഷെട്ടി എന്നിവരുടെ സാന്നിധ്യത്തിൽ കമ്പനി ചെയർമാനും എം.ഡിയുമായ ഡോ. ധനഞ്ജയ് (ജയ്) ദത്താർ ഉദ്ഘാടനം ചെയ്തു.
ഏറ്റവും എളുപ്പത്തിൽ വീട്ടിലിരുന്ന് ഷോപ്പിങ് ചെയ്യാൻ ഇതിലൂടെ സാധിക്കുമെന്ന് ഡോ. ധനഞ്ജയ് ദത്താർ പറഞ്ഞു. മികച്ച ഇന്ത്യൻ ഭക്ഷ്യഉൽപ്പന്നങ്ങൾ ഷോറൂമുകളിലൂടെ ലഭ്യമായ അതേ ഗുണനിലവാരത്തിൽ ഇനി ഓൺലൈനായും ഉപഭോകതാക്കൾക്ക് ലഭിക്കും. ശാസ്ത്രീയമായ രീതിയിലാണ് വിപണനരീതി തയാറാക്കിയത്.
നിലവിലുള്ള അൽ ആദിൽ സ്റ്റോറുകളെല്ലാം ഉപഭോകതാക്കൾക്ക് എളുപ്പം എത്തിച്ചേരാവുന്ന ഇടങ്ങളിലാണെങ്കിലും ഓൺലൈൻ സാന്നിധ്യം കൂടുതൽ സൗകര്യം നൽകുമെന്ന് അദ്ദേഹം പറഞ്ഞു. എളുപ്പത്തിൽ ഉപയോഗിക്കാവുന്ന വിധത്തിലാണ് സൈറ്റിെൻറ രൂപ ഘടന. ഉൽപ്പന്നങ്ങൾ പെട്ടെന്നു തന്നെ ഡെലിവറി ചെയ്യാൻ സംവിധാനമുണ്ട്. എല്ലാ ഉൽപ്പന്നങ്ങളും ഓൺലൈനിൽ ലഭ്യമാണെന്ന് അൽ ആദിൽ േട്രഡിംഗ് പർച്ചേസ് ഡയറക്ടർ റിഷികേശ് ദത്താർ അറിയിച്ചു.
കൂടാതെ ഓൺലൈൻ സ്റ്റോറിൽ നിരവധി ആകർഷകമായ ഓഫറുകളും നൽകുന്നതായി അൽ ആദിൽ ഫിനാൻസ് ഡയരക്ടർ വന്ദന ദത്താർ പറഞ്ഞു. വരും മാസങ്ങളിൽ കൂടുതൽ ഔട്ട്ലെറ്റുകൾ തുറക്കാൻ അൽ ആദിലിനു പദ്ധതിയുണ്ട്. ഇതോടെ ജി സി സിയിൽ 36 കേന്ദ്രങ്ങളിൽ അൽ ആദിൽ ഷോറൂമുകളാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.