ദുബൈ: യു.എ.ഇയിലെ ഏറ്റവും വലിയ ആരോഗ്യ പരിരക്ഷാദാതാക്കളായ എൻ.എം.സി ഗ്രൂപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ ആശുപത്രികളിലും ഹാപ്പിനസ് ഉദ്യോഗസ്ഥരെ നിയമിക്കുന്നു. ആശുപത്രിയിലെത്തുന്ന രോഗികളുടെയും ജീവനക്കാരുടെയും സംതൃപ്തി ഉറപ്പാക്കാന്‍ രണ്ട് ഉദ്യോഗസ്ഥരെ വീതമാണ് നിയമിക്കുന്നത്.എന്‍.എം.സി ഗ്രൂപ്പ് സ്ഥാപകദിനാഘോഷങ്ങളുടെ ഭാഗമായി സി.ഇ.ഒ പ്രശാന്ത് മാങ്ങാട്ടാണ് യു.എ.ഇ പ്രഖ്യാപിച്ചദാനവര്ഷത്തിെൻറ ഭാഗമായി തങ്ങൾ നടപ്പാക്കുന്ന പദ്ധതികള്‍ വിശദീകരിച്ചത്. സ്ഥാപകദിനമായ ആഗസ്റ്റ് ഒന്നിന് ആശുപത്രിയിലെത്തിയ ഓരോ രോഗിയുടെയുടെയും എണ്ണത്തിന് അനുസരിച്ച് 10 ദിര്‍ഹം വീതം അഭയാര്‍ഥികളായ കുട്ടികളെ സഹായിക്കാനായി സംഭാവന ചെയ്യും. രാജ്യനിവാസികളുടെ സന്തോഷം ഉറപ്പുവരുത്താന്‍ ആദ്യമായി സന്തോഷകാര്യ മന്ത്രിയെ നിയമിച്ച രാജ്യമാണ് യുഎഇ. ഇതിെൻറ ചുവട് പിടിച്ചാണ് ഗ്രൂപ്പിെൻറ മുഴുവന്‍ ആശുപത്രികളിലും സന്തോഷകാര്യ ഉദ്യോഗ്ഥരെ നിയമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഒരു ഉദ്യോഗസ്ഥൻ രോഗികളുടെ തൃപ്തി ഉറപ്പു വരുത്തുേമ്പാള്‍ ജീവനക്കാരുടെ സന്തോഷം ഉറപ്പുവരുത്താന്‍ മറ്റൊരു ഉദ്യോഗസ്ഥനുണ്ടാകും.
12,000 ജീവനക്കാരാണ് ഗ്രൂപ്പിന് കീഴിലുള്ളത്. ഏകദേശം 40 ലക്ഷം പേർ പ്രതിവർഷം എൻ.എം.സി ശാഖകൾ സന്ദർശിക്കുന്നുണ്ടെന്ന് പ്രശാന്ത് മാങ്ങാട്ട് പറഞ്ഞു.ഗ്രൂപ്പിെൻറ മുഴുവന്‍ ശാഖകളിലും ചൊവ്വാഴ്ച സ്ഥാപക ദിനാഘോഷം നടന്നു. യു.എ.ഇക്ക് പുറമെ, ഒമാന്‍, സ്പെയിന്, ഇറ്റലി, ഡെന്മാര്ക്ക്, കൊളംബിയ, ബ്രസീല്‍ എന്നിവിടങ്ങളിലെ ആശുപത്രികളിലും ആഘോഷപരിപാടികള്‍ ഒരുക്കിയിരുന്നു. യു.എ.ഇയിലെ വിവിധ സ്ഥാപനങ്ങളിലെ പരിപാടികളിൽ പ്രശാന്ത് മാങ്ങാട്ട് രോഗികൾക്കും കുടുംബാംഗങ്ങൾക്കും ജീവനക്കാർക്കുമൊപ്പം പങ്കാളിയായി. 43 വർഷം മുമ്പ് ഡോ.ബി.ആർ.ഷെട്ടിയാണ് എൻ.എം.സി ഗ്രൂപ്പിന് തുടക്കമിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.