അജ്മാൻ: മൂന്ന് ദിവസം നീണ്ട അജ്മാൻ ലിവ ഈത്തപ്പഴ മേള സമാപിച്ചു.പരമ്പരാഗത കർഷകർക്ക് പ്രോൽസാഹനം നൽകുന്നതിനും അറേബ്യൻ പൈതൃകത്തെ കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുന്നതിനും വേണ്ടി സംഘടിപ്പിച്ച മേള വൻ ജനാവലി കൊണ്ട് ശ്രദ്ധേയമായിരുന്നു. നാലാമത് മേളയോടനുബന്ധിച്ച് നിരവധി പൈതൃക കലകളും കലാരൂപങ്ങളും പുരാതന ജീവിതോപാധികളും ജീവിതോപകരണങ്ങളും പ്രദർശിപ്പിച്ചിരുന്നു. പ്രാദേശിക കർഷകരെ പ്രോൽസാഹിപ്പിക്കുന്നതിെൻറ ഭാഗമായി അടുത്ത വർഷം നടക്കുന്ന മേളയിൽ മികച്ച കർഷകർക്ക് അവാർഡ് ഏർപ്പെടുത്തുമെന്ന് അജ്മാൻ ടൂറിസം വികസന കോർപ്പറേഷൻ അധികൃതർ അറിയിച്ചു. പ്രാദേശികമായി വിളവെടുത്ത ഏഴോളം ഇനം ഈത്തപ്പഴങ്ങളും മാങ്ങ, നാരങ്ങ തുടങ്ങിയ പഴവർഗങ്ങളും അറേബ്യൻ ഭക്ഷണങ്ങളും ജീവിത ആതിഥ്യ രീതികളുടെ അവതരണവും മേളക്ക് മാറ്റ് കൂട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.