റാസല്‍ഖൈമ: കഴിഞ്ഞ ദിവസം നാട്ടില്‍ നിര്യാതനായ വി.ടി. അബൂബക്കര്‍ മുസ്ലിയാരുടെ സ്മരണാര്‍ഥം റാക് കെ.എം.സി.സിയുടെയും റാക് ജംഇയ്യത്തുല്‍ ഇമാമില്‍ ബുഖാരിയുടെയും സംയുക്താഭിമുഖ്യത്തില്‍ റാസല്‍ഖൈമയില്‍ യോഗം ചേര്‍ന്നു. ഏറെക്കാലം യു.എ.ഇയില്‍ പ്രവാസ ജീവിതം നയിച്ച മുസ്ലിയാരുടെ വേര്‍പാടിലൂടെ മത വൈജ്ഞാനിക സാംസ്കാരിക മണ്ഡലത്തിലെ പ്രതിഭാശാലിയെയാണ് നഷ്ടമായതെന്ന് യോഗം അഭിപ്രായപ്പെട്ടു.1981ൽ പ്രവാസം തുടങ്ങിയ അദ്ദേഹം റാസല്‍ഖൈമയില്‍ കുഞ്ഞളാപ്പ എന്ന വിളിപേരിലാണ് അറിയപ്പെട്ടിരുന്നത്. ബീരാന്‍കുട്ടി മുസ്ലിയാര്‍ അനുസ്മരണ പ്രഭാഷണം നടത്തി. പി.കെ.എ. കരീം, അഷ്റഫ് തങ്ങള്‍, മൂസ കുനിയില്‍, ശാക്കിര്‍ ഹുദവി, അയൂബ് കോയഖാന്‍, നാസര്‍ പൊന്മുണ്ടം, കരീം വെട്ടം, അസൈനാര്‍ ഹാജി, റഷീദ് ദാരിമി, അബൂബക്കര്‍ മുസ്ലിയാര്‍, ആഷിക്ക് നന്നമുക്ക്, ഹസൈനാര്‍, മഹ്മൂദ് കണ്ണൂര്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.