ദുബൈ: ദുബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ചിക്കിങിെൻറ ബ്രിട്ടനിലെ ആദ്യ സ്വന്തം ഒൗട്ട്ലെറ്റ് ഇൗ മാസം 14ന് തിങ്കളാഴ്ച ലണ്ടനിലെ ആക്ടൻ 169 ഹൈസ്ട്രീറ്റിൽ പ്രവർത്തനം തുടങ്ങും. യു.കെയിലെ രണ്ടാമത്തെ ഔട്ട്ലെറ്റ് സെപ്തംബർ 22ന് ലണ്ടനിലെ മാലിബണിലെ എഡ്ജ്വെയര് റോഡിലും മൂന്നാമത്തേ് ഡിസംബറിലും തുറക്കുമെന്ന് ചെയർമാനും എം.ഡിയുമായ എ.കെ.മൻസൂർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
2020 ആകുമ്പോഴേക്കും സ്വന്തമായും ഫ്രാഞ്ചൈസികളായും 50 ഒൗട്ട്ലെറ്റുകൾ യു.കെയിൽ തുടങ്ങാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇതോടൊപ്പം കിഴക്കൻ യൂറോപ്യൻ മാർക്കറ്റിലേക്ക് പ്രവേശിക്കുന്നതിെൻറ ഭാഗമായി സ്വീഡൻ, മാൾട്ട എന്നീ രാജ്യങ്ങളിൽ ഇൗ വർഷം അവസാനം മാസ്റ്റർ ഫ്രാഞ്ചൈസി കരാറുകൾ ഒപ്പുവെക്കുകയും ഒൗട്ട്ലെറ്റുകൾ തുറക്കുകയും ചെയ്യും.
ജി.സി.സി രാജ്യങ്ങളിൽ പ്രവർത്തനം വ്യാപിപ്പിക്കുന്നതിെൻറ ഭാഗമായി സൗദി അറേബ്യയിൽ കമ്പനിയുടെ ആദ്യ സ്വന്തം ഒൗട്ട്ലെറ്റ് റിയാദ് ബാത്തയിൽ പ്രവർത്തനമാരംഭികും. ആഫ്രിക്കയിൽ െഎവറികോസ്റ്റിൽ ചിക്കിങ് തുടങ്ങിക്കഴിഞ്ഞു. രണ്ടു ഒൗട്ട്ലെറ്റുകൾ കുടി ഒക്ടോബറിൽ ആരംഭിക്കും. ജിബൂട്ടി, ന്യൂസിലാൻറ്, മാലിദ്വീപ് എന്നിവിടങ്ങളിലും ഒൗട്ട്ലെറ്റുകൾ തുറക്കും. എം.ബി.ഐ ഇൻറർനാഷണൽ എന്ന മലേഷ്യൻ കമ്പനിയുമായി ചിക്കിങ് മാസ്റ്റർ ഫ്രാഞ്ചൈസി കരാറുകൾ ഒപ്പുവെച്ചു.
ചൈന, ഫിലിപ്പൈൻസ്, സിംഗപ്പൂർ, തായ്ലൻറ, വിയറ്റ്നാം, തായ്വാൻ, മ്യാൻമർ,കമ്പോഡിയ, ബ്രൂണേ എന്നീരാജ്യങ്ങളിൽ മൂന്നു വർഷങ്ങൾക്കുള്ളിൽ 500 ലേറെ ഒൗട്ട്ലറ്റുകളാണ് ഇൗ ഫ്രാഞ്ചൈസി കരാർ വഴി ആരംഭിക്കുന്നത്. 2000 ത്തിൽ ദുബൈ കേന്ദ്രമായി തുടങ്ങിയ ചികിങ് 17 വർഷം കൊണ്ട് ലോകബ്രാൻഡായി വളർന്നത് വേറിട്ട രുചിക്കൂട്ടുകൊണ്ടും ആരോഗ്യകരമായ ഭക്ഷണം വിളമ്പിയുമാണ്.നിരവധി ക്വിക് സർവീസ് റസ്റ്റോറൻറ് ബ്രാൻഡുകൾ നിലനിൽക്കുന്ന ലോക വിപണിയിൽ പൂർണമായും ഹലാലായ ബ്രാൻഡ് എന്നതും ചിക്കിങ്ങിനെ വേറിട്ടതാക്കുന്നു. ആറരലക്ഷം ഉപഭോക്താക്കളാണ് ഒരുമാസം ചിക്കിംഗ് ഔട്ട്ലെറ്റുകളിൽ എത്തുന്നത്.
നിലവിൽ യു.എ.ഇ, ഒമാൻ, ഇന്ത്യ, മലേഷ്യ, ഇന്തോനേഷ്യ, ഐവറികോസ്റ്റ്, അഫ്ഗാനിസ്ഥാന് എന്നീരാജ്യങ്ങളിലായി നൂറിലേറെ ഒൗട്ട്ലെറ്റുകളാണുള്ളതെന്ന് മാനേജിങ് ഡയറക്ടർ പറഞ്ഞു. 2025ഒാടെ ലോകമാകെ 1000 ഒൗട്ട്ലെറ്റുകളാണ് ലക്ഷ്യം.ചിക്കിങ് ഗ്ലോബൽ ഫ്രാഞ്ചൈസി മാനേജ്മെൻറ് വിഭാഗമായ ബി.എഫ്.െഎ ചീഫ് എക്സിക്യൂട്ടീവ് ഒാഫീസർ ശ്രീകാന്ത് എൻ.പിള്ള, ഒാപ്പറേഷൻസ് ഡയറക്ടർ മഖ്ബൂൽ മോദി എന്നിവരും വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.