ഷാർജ: ബിന്ദു സന്തോഷിെൻറ പ്രഥമ പുസ്തകമായ ‘വാക്സ്ഥലി’ യുടെ രണ്ടാം പതിപ്പ് ഷാർജ ഇന്ത്യൻ അസോസിയേഷൻ ഒാഡിറ്റോറിയത്തിൽ പ്രകാശനം ചെയ്തു. യു.എ.ഇ എഴുത്തുകാരിയും പരിസ്ഥിതി ജലമന്ത്രാലയ അണ്ടര്‍ സെക്രട്ടറിയുമായ ഡോ.മര്‍യം അല്‍ അശ്ശിനാസി പുസ്തക പ്രകാശനം നിർവഹിച്ചു. കോമള വിജയൻ ഏറ്റുവാങ്ങി. പി.ശിവപ്രസാദ് അധ്യക്ഷത വഹിച്ചു.
തുടർന്ന് നടന്ന പുസ്തക ചർച്ചയിൽ ശ്രീലത അജിത്, അമ്മാർ കീഴുപറമ്പ്, അസി, ഷാജി ഹനീഫ്, വെള്ളി യോടൻ , രാഗേഷ് വെങ്കിലാട്ട്, ഇ.കെ ദിനേശൻ എന്നിവർ സംസാരിച്ചു. ബിന്ദു സന്തോഷ് ഉപചാര ഭാഷണം നടത്തി. പ്രവീൺ പാലക്കീൽ സ്വാഗതവും ഷാജി ഹനീഫ് നന്ദിയും പറഞ്ഞു. പുസ്തകത്തിെൻറ ആദ്യ പതിപ്പ് കഴിഞ്ഞമാസം ദുബൈയിൽ പ്രകാശനം ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.