റാസല്‍ഖൈമ: സാഹിത്യത്തില്‍ തന്‍േറതായ ഭാഷ സൃഷ്ടിച്ച മഹാ പ്രതിഭയായിരുന്നു വൈക്കം മുഹമ്മദ് ബഷീര്‍ എന്ന് യുവകലാസാഹിതി യു.എ.ഇ കോ-ഓര്‍ഡിനേറ്റര്‍ അഡ്വ. നജ്മുദ്ദീന്‍. റാക് യുവകലാ സാഹിതി സംഘടിപ്പിച്ച ‘ബഷീര്‍ ഓര്‍മ’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മറക്കാനാവാത്ത കഥാലോകം ലോകത്തിന് സമ്മാനിച്ച ബഷീര്‍ എക്കാലവും ഓര്‍മിക്കപ്പെടുമെന്ന് റാക് ഐ.ആര്‍.സി ഹാളില്‍ നടന്ന ചടങ്ങില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു. യുവകലാസാഹിതി പ്രസിഡൻറ് സുരേഷ് മാധവന്‍ അധ്യക്ഷത വഹിച്ചു.
അമ്പലപ്പുഴ ശ്രീകുമാര്‍, എ.എം.എം. നൂറുദ്ദീന്‍, ശ്രീധരന്‍ പ്രസാദ്, മോഹന്‍ നായര്‍, നാസര്‍ ചേതന, മഹ്റൂഫ്, അന്‍സാര്‍ കൊയിലാണ്ടി, ജെ.ആര്‍.സി ബാബു, ഷാജി മണക്കാടന്‍, അനീസുദ്ദീന്‍, മുഹമ്മദ് മുസ്തഫ എന്നിവര്‍ സംസാരിച്ചു. സുബ്രഹ്മണ്യന്‍ കവിതയും ദിലീപ് സെയ്തു ഗസലും അവതരിപ്പിച്ചു. കാക്കനാടന്‍ സ്മൃതി പ്രവാസി പുരസ്കാരം നേടിയ കഥാകാരന്‍ പ്രകാശന്‍ തണ്ണീര്‍മുക്കത്തെ ചടങ്ങില്‍ ആദരിച്ചു. രാധാകൃഷ്ണന്‍ മാസ്റ്റര്‍ പ്രകാശന് ഉപഹാരം സമ്മാനിച്ചു.
രഘുനന്ദനന്‍ മോഡറേറ്ററായിരുന്നു. സന്ദീപ് വെള്ളല്ലൂര്‍ സ്വാഗതവും സുമേഷ് മഠത്തില്‍ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.