ഷാർജ: യു.എ.ഇയിൽ പെൺകുട്ടികൾ രാത്രിയിലും ഭയരഹിതരായി റോഡിലൂടെ നടന്നു പോകുന്നത് തന്നെ അത്ഭുതപ്പെടുത്തിയെന്നും ഇത്തരത്തിലുള്ള കർശന നിയമം കേരളത്തിലും വന്നിരുന്നെങ്കിൽ എന്നാശിച്ചു പോവുകയാണെന്നും അഡ്വ.പ്രതിഭാ ഹരി എം.എൽ.എ. നിയമം ഉള്ളപ്പോഴും നിയമം ലംഘിക്കുന്ന നാടാണ് കേരളമെന്നും എം.എൽ.എ അഭിപ്രായപ്പെട്ടു. ഇന്ത്യൻ അസോസിയേഷൻ ഷാർജ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അവർ. കേരളത്തിെൻറ നട്ടെല്ലായ പ്രവാസികൾക്ക് വേണ്ടി എന്തെങ്കിലും ചെയ്യാൻ കിട്ടുന്ന അവസരം പ്രയോജനപ്പെടുത്തും. സർക്കാർ പ്രവാസികളുടെ കൂടെയുണ്ടാകും. നവകേരള സൃഷ്ടിക്കായി കക്ഷി രാഷ്ട്രീയത്തിനായി പ്രവാസികളുടെ പിന്തുണ വേണമെന്നും പ്രതിഭാ ഹരി തുടർന്നു പറഞ്ഞു. ചടങ്ങിൽ അസോസിയേഷെൻറ പ്രവർത്തനങ്ങൾ വരച്ചു കാട്ടുന്ന ന്യൂസ് ബുള്ളറ്റിൻ അഡ്വ.പ്രതിഭാ ഹരിക്കു നൽകി ആക്ടിങ് പ്രസിഡൻറ് മാത്യു ജോൺ പ്രകാശനം ചെയ്തു.
മാത്യു ജോൺ അദ്ധ്യക്ഷത വഹിച്ചു. ആക്ടിംഗ് ജനറൽ സെക്രട്ടറി എസ്.മുഹമ്മദ് ജാബിർ സ്വാഗതവും ട്രഷറർ വി.നാരായണൻ നായർ നന്ദിയും പറഞ്ഞു.പബ്ലിക്കേഷൻ കമ്മിറ്റി കോഡിനേറ്റർ ബിജു അബ്രഹാം, ജോ.ട്രഷറർ അനിൽ വാര്യർ, ഓഡിറ്റർ അഡ്വ.സന്തോഷ് കെ.നായർ, മാനേജിങ് കമ്മിറ്റി അംഗങ്ങളായ പി.ആർ ഉണ്ണികൃഷ്ണൻ, ജോയ് ജോൺ തോട്ടുങ്ങൽ, പി.ആർ.പ്രകാശ്, ശ്രീപ്രകാശ് പുറയത്ത്, വി.എ.മൊയ്തീൻ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.