ദുബൈ: മതത്തിെൻറ പേരിൽ ഇന്ന് കാണുന്ന അസഹിഷ്ണുതകൾ മതത്തെ വൈകാരികമായി മാത്രം ഉൾക്കൊണ്ടതിെൻറ ഫലമാണെന്നും മതം സഹിഷ്ണുതയിൽ അധിഷ്ഠിതമാണെന്നും പ്രമുഖ പണ്ഡിതനും പ്രഭാഷകനുമായ ഹുെസ്സെൻ സലഫി പറഞ്ഞു. ദുബൈ ഇൻറർനാഷണൽ ഹോളി ഖുർആൻ അവാർഡ് 22 –ാം സെഷെൻറ ഭാഗമായി ദുബൈ അൽവാസൽ സ്പോർട്സ് ക്ലബ്ബ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച റമദാൻ പ്രഭാഷണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മതത്തിെൻറ പേരിൽ നടക്കുന്ന എല്ലാ അക്രമ പ്രവർത്തനങ്ങളേയും ഇസ്ലാം നിരാകരിക്കുന്നു. ഒരേ സൃഷ്ടാവിന് കീഴ്പ്പെട്ട് ഒരുമയോടെ ജീവിക്കാനുള്ള ആഹ്വാനത്തോടെ പൊതു സമൂഹത്തോടും ഇസ്ലാം ഗുണകാംക്ഷ പുലർത്തുന്നു. അനഭിലഷണീയ പ്രവണതകളിൽ നിന്ന് പരമാവധി മുക്തി നേടി ജീവിതത്തിലുടനീളം നിലനിർത്താനുള്ള പരിശുദ്ധി കൈവരിക്കാൻ ഈ റമദാൻ കൊണ്ട് കഴിയണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. യു.എ.യുടെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തിയ ആയിരങ്ങൾക്ക് വേണ്ടി ഇശാ തറാവീഹ് നമസ്കാരങ്ങൾക്ക് പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയിരുന്നു.
ഹാഫിസ് സിറാജ് ബാലുശ്ശേരി നമസ്ക്കാരങ്ങൾക്ക് നേതൃത്വം നൽകി. പ്രഭാഷണ വേദിയെ ശ്രദ്ധേയമാക്കിയ കിഡ്സ് കോർണറിൽ നടന്ന പരിപാടികൾ അംജദ് മദനി നിയന്ത്രിച്ചു. യു.എ.ഇ ഇസ്ലാഹി സെൻറർ (വിസ്ഡം ഇസ്ലാമിക് മിഷൻ) പ്രതിനിധികളായി അഷ്റഫ് വെൽക്കം, ഷരീഫ് മദീന, അബ്്ദുസ്സലാം ആലപ്പുഴ, ശംസുദ്ദീൻ അജ്മാൻ എന്നിവർ സന്നിഹിതരായിരുന്നു േപ്രാഗ്രാം കോഡിനേറ്റർ അഷ്റഫ് പുതുശ്ശേരി നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.