അബൂദബി: ഭാഷാ പ്രപഞ്ചത്തെ തന്നെ മാറ്റി മറിച്ച് മലയാള ഭാഷയിൽ മറുഭാഷയുണ്ടാക്കിയ എഴുത്തുകാരനാണ് വൈക്കം മുഹമ്മദ് ബഷീറെന്ന് എഴുത്തുകാരനും സാമൂഹിക ശാസ്ത്രജ്ഞനുമായ ഡോ. എൻ. പി. ഹാഫിസ് മുഹമ്മദ് അഭിപ്രായപ്പെട്ടു.അബൂദബി ശക്തി തിയറ്റേഴ്സ് സംഘടിപ്പിച്ച വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ സമ്മേളനത്തിൽ ‘ബഷീർ; കഥയും ജീവിതവും’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നമ്മുടെ വികാരങ്ങളേയും വിചാരങ്ങളേയും പ്രകാശനം ചെയ്യുവാൻ ഭാഷ അപ്രാപ്യവും അശക്തവുമായിരിെക്കയാണ് ബഷീർ മറുഭാഷയുമായെത്തിയതെന്ന് അദ്ദേഹം രൂപം നൽകിയ വാക്കുകൾ ഒന്നൊന്നായി ഉദാഹരിച്ചുകൊണ്ട് ഹാഫിസ് മുഹമ്മദ് വിശദീകരിച്ചു. ബഷീർ കൃതികൾ നൂറ്റാണ്ടുകൾ കഴിഞ്ഞാലും വായിക്കപ്പെടുമെന്ന ഡി.സി. കിഴക്കുമുറിയുടെ വാക്കുകൾ തെറ്റായിരുന്നില്ല എന്ന് നാം അനുഭവിച്ചറിയുകയാണ്. ശക്തി പ്രസിഡൻറ് വി. പി. കൃഷ്ണകുമാറിെൻറ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ സാഹിത്യവിഭാഗം സെക്രട്ടറി റഫീഖ് സക്കരിയ സ്വാഗതവും വൈസ് പ്രസിഡൻറ് സഫറുള്ള പാലപ്പെട്ടി നന്ദിയും പറഞ്ഞു.
തുടർന്ന് ബഷീറിെൻറ കഥയും ജീവിതവും വിവരിക്കുന്ന ഡോക്യുമെൻററി പ്രദർശിച്ചു. ബഷീറിനെ കുറിച്ച് ഒ.എൻ.വി. എഴുതിയ കവിത ജമാൽ മൂക്കുതല ആലപിച്ചു. ബഷീറിെൻറ പ്രസിദ്ധമായ കത്തുകൾ ബഷീർ ഷംനാദ് അവതരിപ്പിച്ചു. ശക്തി ബാലസംഘം പ്രവർത്തകരായ അരുന്ധതി ബാബുരാജ്, ഹനാൻ ജാഫർ എന്നിവർ കൃതികൾ വിവരിച്ചു.
ബഷീറിെൻറ പ്രണയകഥകളെ കൂട്ടിയിണക്കി ജയേഷ് നിലമ്പൂർ സംവിധാനം ചെയ്ത കലാരൂപവും അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.